ടാറ്റ ഗ്രൂപ്പിലെ നേതൃത്വ തർക്കങ്ങളെ മുൻനിർത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും തമ്മിൽ ശക്തമായ വാക്പോര്. ടാറ്റയെ ക്രിമിനൽ രീതിയിലാണ് തകർക്കുന്നതെന്നും ഒരു വ്യവസായിപോലും ഇതിനെതിരെ ഒരക്ഷരം മിണ്ടാൻ ധൈര്യപ്പെടുന്നില്ലെന്നുമായിരുന്നു രാഹുലിന്റെ സമൂഹമാധ്യമ പോസ്റ്റ്.
‘‘എത്രകാലം നിങ്ങൾ നിശ്ശബ്ദരായിരിക്കും? അവർ നിങ്ങളെ പൂർണമായി വിഴുങ്ങുംവരെയോ? ഇന്ത്യൻ ബിസിനസ് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കളിക്കോപ്പല്ല. നിങ്ങൾക്ക് ധൈര്യമില്ലായിരിക്കാം, എന്നാൽ ഞങ്ങൾക്ക് ധൈര്യമുണ്ട്.
ഈ കൊടുംചതിക്ക് ഞങ്ങൾ നീതി വാങ്ങിക്കൊടുക്കും’’– രാഹുൽ വ്യക്തമാക്കി. എന്നാൽ വ്യവസായരംഗത്ത് അവിശ്വാസവും വിഷവും പടർത്താനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ ശക്തമായി ആരോപിച്ചു.
ഇന്ത്യൻ വ്യവസായ മേഖലയുടെയും സംരംഭകരുടെയും വിജയങ്ങളെ നിരന്തരം താറടിച്ചു കാണിച്ചയാളാണ് രാഹുൽ. വാണിജ്യപരവും നിയമപരവുമായ വിഷയങ്ങളെ നിസ്സാരമായി ക്രിമിനൽ എന്ന് ചാപ്പകുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Tata is being criminally destroyed, and no business leader dares say a word. How long will you stay silent? Until they own you? Indian business is not Modi and Shah’s plaything.
You lack courage. We don’t.
We will ensure justice for these crimes. ഇതിനു മറുപടിയായി, ടാറ്റാ ട്രസ്റ്റിനെയും ടാറ്റ സൺസിനെയും അമിത് ഷായുടെ വസതിയിൽ വിളിച്ചുവരുത്താൻ മാത്രം ‘നിയമപരവും വാണിജ്യപരവുമായ’ എന്ത് കാര്യമാണുള്ളതെന്ന് രാഹുൽ തിരിച്ചുചോദിച്ചു.
ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ വീണ്ടും നിയമിച്ച ബോർഡ് പ്രമേയത്തെ ചോദ്യംചെയ്ത് ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയ പോര്.
ടാറ്റയിലെ ഉൾപ്പോരിനു പിന്നാലെ ടാറ്റ ഗ്രൂപ്പിലെ പ്രധാനികൾ കഴിഞ്ഞവർഷം അമിത് ഷായുടെ ഡൽഹിയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. നിർമലയും ഈ യോഗത്തിൽ സന്നിഹിതയായിരുന്നു.
Being the LoP @RahulGandhi, I suggest you refrain from politicising every issue. Also, casually labelling commercial and legal matters as criminal is unacceptable.
You have repeatedly decried the successes of Indian industry & our entrepreneurs. Now, are you trying to incite our business leaders to join you in spreading distrust & toxicity? For decades, your party had smothered the spirit of the Indian entrepreneurs under the stifling ‘Licence-Quota Raj’ & inflicted poverty on crores of Indians.
On the other hand, our government led by PM @narendramodi values the Indian industry as job creators & drivers of economic growth. Our policies have been tailored to enable enterprise, support industry and encourage investment.
Political parties, leaders, governments and institutions share an equal responsibility to support our industry, strengthen our farmers and secure the future of our youth. Therefore, it is essential to engage constructively rather than casting baseless aspersions to suit your narrow political motives.
The Constitution of India ensures justice to all its citizens & our Honourable Courts are entrusted with upholding it. History is witness to the shoddy manner in which you, your party and the PMs belonging to your party have demeaned the judiciary.
So Rahul ji, refrain from seeing ghosts everywhere.
‘‘നിങ്ങളുടെ ‘ഒന്നാം നമ്പർ ചങ്ങാതി’ എപ്പോഴാണ് ഈ കളിയിലേക്ക് ഇറങ്ങുന്നത്? ടാറ്റയുടെ ഏതൊക്കെ ഭാഗങ്ങളാണ് അയാൾക്ക് ലഭിക്കാൻ പോകുന്നത്? നിങ്ങളുടെ മൂന്നോ നാലോ ഉറ്റ ചങ്ങാതിമാരൊഴികെ, ബാക്കി എല്ലാ വ്യവസായികൾക്കും നിങ്ങളോട് വെറുപ്പാണ്. അതിന് ആരെയും ഇളക്കിവിടേണ്ട
കാര്യമില്ല’’- എന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ‘‘പതിറ്റാണ്ടുകളോളം ലൈസൻസ് രാജ് അടിച്ചേൽപിച്ച് കോൺഗ്രസ് ഇന്ത്യൻ സംരംഭകരുടെ ആത്മവീര്യത്തെ തല്ലിക്കെടുത്തി.
അതുകൊണ്ട് എല്ലാറ്റിലും പ്രേതങ്ങളെ കാണരുത്. രാഹുൽ വ്യവസായികളെ ഇളക്കിവിടാൻ ശ്രമിക്കുകയാണ്’’- എന്ന് നിർമല സീതാരാമൻ തിരിച്ചടിച്ചു.
Dear Mrs. Sitarama, 1.Which “legal and commercial matter” required Tata Trusts and Tata Sons to be hosted at Amit Shah’s residence? 2.When is crony number 1 going to appear in the game and which pieces of Tata is he going to get? Finally, all India’s businesses except 3-4 of your cronies, already hate all of you and don’t need any incitement.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

