ബെംഗളൂരുവിലെ ആർആർ നഗറിലുള്ള കന്നഡ നടി കൃഷി തപന്ദയുടെ ആഡംബര ഫ്ലാറ്റിൽ 33 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. വൈശാഖ് എന്ന യുവാവാണ് മരിച്ചത്.
സംഭവത്തിൽ ആർആർ നഗർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് വൈശാഖ് നടിയുടെ ഫ്ലാറ്റിലെത്തിയത്.
നടി ഫ്ലാറ്റിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. ഫ്ലാറ്റിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം തെളിവുകൾ ശേഖരിക്കുകയും നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി നടിയെയും മരിച്ച യുവാവിന്റെ കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്യും.
ഭാര്യയുമായുള്ള തർക്കത്തെത്തുടർന്നാണ് വൈശാഖ് കൃഷി തപന്ദയുടെ ഫ്ലാറ്റിൽ താമസിക്കാൻ എത്തിയതെന്ന് സൂചനയുണ്ട്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് പരിശോധിക്കുന്നുണ്ട്.
വ്യവസായി അരവിന്ദ് റെഡ്ഡിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലും വൈശാഖ് നേരത്തേ അറസ്റ്റിലായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

