ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് സിപിഎമ്മിന്റെ മുന്നറിയിപ്പ്. ഇടതുവിരുദ്ധ സർക്കുലറുകൾ പുറത്തിറക്കുന്ന ഉദ്യോഗസ്ഥരെയാണോ അതോ ഇടതുപാർട്ടികളുടെ പിന്തുണയാണോ ആവശ്യമെന്ന് വിജയ് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം ആവശ്യപ്പെട്ടു.
ക്യാമ്പസുകളിൽ ഇടതുപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങൾ അനുവദിക്കരുതെന്ന നിർദ്ദേശം നൽകിയത് ചീഫ് സെക്രട്ടറി സായ്കുമാർ നേരിട്ടാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ഈ പരസ്യ പ്രതികരണം. സിപിഎമ്മിലെയും സിപിഐയിലെയും നാട് എംഎൽഎമാരുടെ പിന്തുണയോടുകൂടിയാണ് വിജയ് സർക്കാർ തമിഴ്നാട്ടിൽ കേവല ഭൂരിപക്ഷം നിലനിർത്തിപ്പോരുന്നത്.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച ചീഫ് സെക്രട്ടറിയുടെ സേവന കാലാവധി വിജയ് സർക്കാർ നീട്ടിനൽകിയത് കേന്ദ്ര സർക്കാരിനെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായാണെന്ന തരത്തിലുള്ള വിമർശനങ്ങളും രാഷ്ട്രീയ കോലാഹലങ്ങളും ഇതിനോടകം ശക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

