ഇന്ത്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത നിരവധി ലോകനേതാക്കൾക്ക് അസുഖം ബാധിച്ചെന്ന പ്രചാരണങ്ങൾ വിദേശകാര്യ മന്ത്രാലയം കർശനമായി തള്ളിക്കളഞ്ഞു. ഇത്തരം റിപ്പോർട്ടുകൾ പൂർണമായും വ്യാജമാണെന്നാണ് ഔദ്യോഗിക വിശദീകരണം.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം തെറ്റായ പോസ്റ്റുകൾക്കെതിരെ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്കിങ് വിഭാഗം ശക്തമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഉച്ചകോടിക്ക് ശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ പൊതുപരിപാടികളിൽനിന്ന് താൽക്കാലികമായി പിൻമാറിയെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിരിക്കുന്നത്.
ആരോഗ്യനില അൽപ്പം മോശമായതിനെ തുടർന്ന് പ്രസിഡന്റിനോട് ഡോക്ടർമാർ വിശ്രമിക്കാൻ നിർദേശിച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കിയിരുന്നു. കൂടാതെ, ഡപ്യൂട്ടി പ്രസിഡന്റ് പോൾ മഷാറ്റിലെയും ചെറിയൊരു ചികിത്സാ നടപടിക്ക് ശേഷം നിലവിൽ വിശ്രമത്തിലാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

