ഇന്ത്യയിലെ ചില വാട്സ്ആപ്പ് ഉപയോക്താക്കളോട് അവരുടെ ജനനത്തീയതി നൽകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. രാജ്യത്ത് ഭാവിയിൽ നടപ്പിലാക്കാൻ സാധ്യതയുള്ള പ്രായപരിധിയുമായി ബന്ധപ്പെട്ട
നിബന്ധനകളുടെ മുന്നോടിയായാണ് ഈ നടപടിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് നിലവിൽ ഉയർന്നിട്ടുള്ളത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും കുട്ടികളെ പൂർണ്ണമായി ഒഴിവാക്കാനോ വിലക്കാനോ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പ്രധാന പ്രചാരണം.
കൂടാതെ, സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പ്രായം കുറഞ്ഞ ഉപയോക്താക്കൾക്കായി കൂടുതൽ കർശനമായ നിയമങ്ങൾ ഇന്ത്യയിൽ കൊണ്ടുവരുമോ എന്ന ചർച്ചകളും പൊതുഇടങ്ങളിൽ സജീവമായിട്ടുണ്ട്. എന്നിരുന്നാലും, പ്രായം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിബന്ധനകളോ മാർഗ്ഗനിർദ്ദേശങ്ങളോ സംബന്ധിച്ച് വാട്സ്ആപ്പോ കേന്ദ്ര സർക്കാരോ ഇതുവരെ ഔദ്യോഗികമായി യാതൊരുവിധ പ്രഖ്യാപനങ്ങളും നടത്തിയിട്ടില്ല.
ഇന്ത്യയിലെ ചില ഉപയോക്താക്കളോട് പ്രായം ചോദിച്ചുകൊണ്ടുള്ള നടപടികൾ മാത്രമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

