ദുൽഖർ സൽമാന്റെ ഫോണിൽ നിന്ന് മമ്മൂട്ടിയെ വിഡിയോകോൾ ചെയ്ത് തെലുഗ് താരം ബാലയ്യ. നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ അവതരിപ്പിക്കുന്ന അൺസ്റ്റോപ്പബിൾ എൻ.ബി.കെ.
എന്ന അഭിമുഖ പരിപാടിയിൽ ലക്കി ഭാസ്ക്കർ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പങ്കെടുത്തതായിരുന്നു ദുൽഖർ സൽമാൻ. പരിപാടിയുടെ പ്രൊമോ വീഡിയോ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
പോസ്റ്റ് ചെയ്ത് 17 മണിക്കൂറിനകം ഒരു മില്ല്യൺ കാഴ്ചക്കാരാണ് വീഡിയോ യൂട്യൂബിൽ കണ്ടത്. ദുൽഖറും ബാലകൃഷ്ണയും ചേർന്ന് തമാശകൾ പങ്കുവെയ്ക്കുന്നത് വിഡിയോയിൽ കാണാം.
അതിനിടെയാണ്, ദുൽഖറിന്റെ ഫോണിൽ നിന്ന് മമ്മൂട്ടിയെ ബാലകൃഷ്ണ വീഡിയോകോൾ ചെയ്യുന്നത്. ‘ഹലോ മമ്മൂക്കാ സുഖമാണോ’ എന്ന ബാലകൃഷ്ണയുടെ ചോദ്യത്തിന് സുഖമാണെന്ന് മലയാളത്തിലാണ് മമ്മൂട്ടി മറുപടി പറയുന്നത്.
ഇവരുടെ സംഭാഷണങ്ങൾ കേട്ട് ചിരിയ്ക്കുന്ന ദുൽഖറും ദൃശ്യങ്ങളിലുണ്ട്. ദുല്‍ഖര്‍ സല്മാന് നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഒക്ടോബര്‍ 31-നു ദീപാവലിക്കാണ് പ്രേക്ഷകരിലേക്കെത്തുന്നത്.
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗള്‍ഫിലും വമ്പന്‍ റിലീസായി വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ലക്കി ഭാസ്കര്‍ 400-ലധികം ദിവസത്തെ ഇടവേളക്ക് ശേഷം ദുല്‍ഖര്‍ നായകനായി എത്തുന്ന ചിത്രമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

