ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിജോ ആന്റണി സംവിധാനം ചെയ്ത ‘അടിത്തട്ട്’ നാളെ മുതല്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാനചലച്ചിത്ര പുരസ്കാരം (2022) നേടിയ ചിത്രം വിവിധ അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്തിരുന്നു.
ഭൂരിഭാഗവും ഉള്‍ക്കടലിലെ ഒരു മത്സ്യബന്ധനബോട്ടില്‍ നടക്കുന്ന ത്രസിപ്പിക്കുന്ന സംഭവങ്ങളിലൂടെ വികസിക്കുന്ന ത്രില്ലര്‍ ആണ് ‘അടിത്തട്ട്’. ഖൈസ് മില്ലെന്‍ രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ ക്യാമറ പാപ്പിനുവാണ്.
എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ളയും സംഗീതം നസ്സര്‍ അഹമ്മദ് , ശ്രീഹരി എന്നിവരുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ശബ്ദമിശ്രണം സിനോയ് ജോസഫ്.
സംഘട്ടനമൊരുക്കിയത് ഫീനിക്സ് പ്രഭു. ഗംഭീരചലച്ചിത്രാനുഭവം സമ്മാനിച്ച് 2022 ജൂലൈയില്‍ തിയറ്ററിലെത്തിയ ‘അടിത്തട്ട്’ അഭിനേതാക്കളുടെ മത്സരിച്ചുള്ള പ്രകടനം കൊണ്ടും അമ്പരപ്പിക്കുന്ന ദൃശ്യമികവ് കൊണ്ടും പുതുമയുള്ള ആഖ്യാനശൈലി കൊണ്ടും ആഴമുള്ള കഥാപാത്രസൃഷ്ടി കൊണ്ടും തികച്ചും വ്യത്യസ്ഥമായ സിനിമയാണ്.
‘ആടുകളം’ ഫെയിം ജയപാലന് ആദ്യമായി മലയാളത്തില്‍ അഭിനയിച്ച ചിത്രത്തില്‍ പ്രശാന്ത് അലക്സാണ്ടര്‍, മുരുകന് മാര്ട്ടിന്, ജോസഫ് യേശുദാസ്, സാബുമോന് എന്നിവരാണ് മറ്റ് താരങ്ങള്‍. മിഡില്‍ മാര്‍ച്ച് സ്റ്റൂഡിയോസും കാനായില്‍ ഫിലിംസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘അടിത്തട്ട്’ ആമസോണ്‍ പ്രൈമിലും മനോരമാമാക്സിലും നാളെ മുതല്‍ കാണാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

