നടുവണ്ണൂർ (കോഴിക്കോട്): തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ രഞ്ജൻ പ്രമോദിന്റെ പിതാവ് കാവുന്തറ കോതേരിയിലെ ഒ.പി. പ്രഭാകരൻ നായർ (86) അന്തരിച്ചു.
കോഴിക്കോട് കെ.ഡി.സി. ബാങ്ക് മുൻ സീനിയർ മാനേജരായിരുന്നു.
‘മുസ്സാക്കും പന്തക്കുറ്റിയും’ എന്ന കഥ എഴുതിയിട്ടുണ്ട്. പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു.
ഭാര്യ: പത്മിനി അമ്മ. മറ്റുമക്കൾ: പ്രജോഷ് തേവർപള്ളി (ബി.ജെ.പി.
നടുവണ്ണൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി). മരുമക്കൾ: ജസ്സി (അധ്യാപിക, തിരുനാവായ ഹയർ സെക്കൻഡറി സ്കൂൾ), ശ്രീലേഖ.
സഹോദരങ്ങൾ: ഒ.പി. രവീന്ദ്രൻ നായർ (റിട്ട.
ഭാരത് ഇലക്ട്രോണിക്സ്, ബെംഗളൂരു), പപ്പൻ കാവിൽ (കേരളാ ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ്), ബാലാമണി അമ്മ, രാജഗോപാലൻ (റിട്ട. അധ്യാപകൻ, എസ്.കെ.എം.ജെ.
എച്ച്.എസ്.എസ്. കല്പറ്റ), വത്സല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

