ഫ്രാൻസിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന യുവജന പ്രക്ഷോഭം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. വിലക്കയറ്റം, സ്കൂളുകളിലെ അധ്യാപകക്ഷാമം, മോശം അടിസ്ഥാന സൗകര്യങ്ങൾ, സർക്കാരിന്റെ ചെലവ് ചുരുക്കൽ നടപടികൾ, പെൻഷൻ വെട്ടിക്കുറയ്ക്കാനുള്ള നീക്കം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രതിഷേധിച്ച് ലക്ഷക്കണക്കിന് യുവാക്കളാണ് തെരുവിൽ പ്രക്ഷോഭമാരംഭിച്ചിരിക്കുന്നത്.
എന്നാൽ ഫ്രാൻസിലെ പല പ്രദേശങ്ങളിലും പ്രതിഷേധങ്ങൾ അക്രമാസക്തമായി മാറുന്ന സാഹചര്യമാണ് ഉള്ളത്. നിരവധി കടകൾ വ്യാപകമായി തകർക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു.
ഇതിനിടയിൽ, പ്രക്ഷോഭകാരികൾ ഒരു കടയുടെ ചില്ലുവാതിൽ തകർക്കാൻ നടത്തിയ തീവ്രശ്രമങ്ങൾ പരാജയപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഈ ദൃശ്യങ്ങൾ പുറത്തുവിട്ട
ചൈനീസ് കമ്പനി ചുരുങ്ങിയ സമയംകൊണ്ട് ലോകശ്രീതി നേടി. ഹെങ്ഷിൻഫെങ് സ്പെഷൽ ഗ്ലാസസ് എന്ന കമ്പനിയാണ് തങ്ങൾക്ക് ലഭിച്ച ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.
നിമിഷനേരം കൊണ്ട് ഈ ദൃശ്യങ്ങൾ വൈറലാവുകയും കമ്പനി ലോകമെമ്പാടും ചർച്ചാവിഷയമായി മാറുകയും ചെയ്തു. പാരീസിലെ പ്രശസ്തമായ ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ ലൂയി വിറ്റോണിന്റെ (Louis Vuitton) ഷോറൂമിന്റെ ചില്ല് തകർക്കാൻ പ്രതിഷേധക്കാർ നടത്തിയ ശ്രമമാണ് പരാജയപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തകർക്കാൻ സാധിക്കാത്ത സുരക്ഷാ ചില്ലുജനാലകൾ എന്ന അടിക്കുപ്പിയോടെയാണ് കമ്പനി ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. യാതൊരുവിധ പരസ്യച്ചെലവുമില്ലാതെ കമ്പനിക്ക് ലഭിച്ച ഈ ദൃശ്യങ്ങൾ വലിയ തോതിലുള്ള വിപണന നേട്ടമായി മാറുകയായിരുന്നു.
ചാടിയും ചവിട്ടിയും വടികൊണ്ട് അടിച്ചുപയോഗിച്ചും ചില്ലുവാതിൽ തകർക്കാൻ യുവാക്കൾ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും ഇവർക്ക് പരാജയം മാത്രമാണ് നേരിടേണ്ടി വന്നത്. ചില്ലിൽ ചില പോറലുകൾ വീണു എന്നതൊഴിച്ചാൽ അത് തകർക്കാൻ ആർക്കും സാധിച്ചില്ല.
അപ്രതീക്ഷിതമായി ലഭിച്ച ഈ ദൃശ്യങ്ങൾ കമ്പനി ഉടൻതന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പുറത്തുവിടുകയായിരുന്നു. ചൈനയിലെ ഹെനാൻ പ്രവിശ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമാണ് ഹെങ്ഷിൻഫെങ്.
സുരക്ഷാ ചില്ലുപയോഗിച്ചുള്ള ഉൽപന്നങ്ങളുടെ ഗവേഷണം, നിർമാണം, വിപണനം എന്നിവയിലാണ് ഈ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബുള്ളറ്റ്പ്രൂഫ് ഗ്ലാസുകൾ, സ്ഫോടനങ്ങളെ പ്രതിരോധിക്കുന്ന ഗ്ലാസുകൾ തുടങ്ങിയ സവിശേഷമായ ഉൽപന്നങ്ങളാണ് ഈ കമ്പനി പുറത്തിറക്കുന്നത്.
ബാങ്കുകൾ, സൈനിക കേന്ദ്രങ്ങൾ, നയതന്ത്ര കാര്യാലയങ്ങൾ, ജ്വല്ലറികൾ, മ്യൂസിയങ്ങൾ തുടങ്ങി അതീവ സുരക്ഷ ആവശ്യപ്പെടുന്ന ഇടങ്ങളിലാണ് സാധാരണയായി ഇത്തരം ഗ്ലാസുകൾ ഉപയോഗിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

