തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഗ്രാമീണമേഖലയിൽ കാർഷിക കുടുംബങ്ങളുടെ മാസവരുമാനം 28,984 രൂപയെന്നു സർക്കാരിന്റെ സർവേ റിപ്പോർട്ട്. കർഷകരുടെ സാഹചര്യം വിലയിരുത്താൻ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പും കൃഷിവകുപ്പും ചേർന്നു നടത്തിയ സർവേയിലാണു കണ്ടെത്തൽ.
ഗ്രാമീണമേഖലയിൽ ആകെ 46.22 ലക്ഷം കുടുംബങ്ങളാണുള്ളത്.
ഇതിൽ കാർഷികമേഖലയെ കൂടുതൽ ആശ്രയിക്കുന്ന കുടുംബങ്ങൾ 19.47 ലക്ഷമാണ്. കാർഷിക കുടുംബങ്ങളുടെ മാസവരുമാനമായ 28,984ൽ 17,597 രൂപയും കൃഷിയിലും അല്ലാതെയുമുള്ള കൂലി ഇനത്തിലാണ്.
ഇത് വരുമാനത്തിന്റെ 60.71% വരും. കാർഷികോൽപന്നങ്ങൾ വിറ്റുകിട്ടുന്നത് 6658 രൂപയാണ്.
കന്നുകാലികളിൽനിന്നുള്ള വരുമാനമായി 1811 രൂപയും ചെറുകിട കച്ചവടത്തിൽനിന്നും മറ്റുമായി 2879 രൂപയും ലഭിക്കുന്നുണ്ട്.
വാടക ഇനത്തിൽ 39 രൂപ ലഭിക്കുന്നു. ഇതിനു പുറമേ കാർഷിക പെൻഷനും മറ്റു ക്ഷേമപെൻഷനുകളും ലഭിക്കും.
2019ൽ കാർഷിക കുടുംബങ്ങളുടെ മാസവരുമാനം 17,915 രൂപയായിരുന്നു.
ഗ്രാമീണമേഖലയിൽ കാർഷിക കുടുംബങ്ങളുടെ എണ്ണം 2019ലെ 14.67 ലക്ഷത്തിൽനിന്നാണ് 32.72% വർധനയോടെ 2024ൽ 19.47 ലക്ഷമായത്.
ഗ്രാമീണമേഖലയിലെ 26.64% കുടുംബങ്ങൾക്കും പ്രധാന വരുമാനം കൂലിപ്പണിയിൽനിന്നാണ്. 22.78% കുടുംബങ്ങൾക്ക് സർക്കാർ – സ്വകാര്യ മേഖലയിലെ സ്ഥിരജോലിയിൽനിന്നു വരുമാനമുണ്ട്.
12.47% കുടുംബങ്ങൾക്ക് കാർഷികോൽപന്നങ്ങളിൽനിന്നുള്ള വരുമാനമാണു പ്രധാനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

