തൃപ്രയാർ (തൃശൂർ) ∙ സംസ്ഥാനത്തെ കള്ളുഷാപ്പുകളിൽ കറികളും ഭക്ഷണവും പാകം ചെയ്യുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ ശുദ്ധി’യുടെ ഭാഗമായി പുറത്തിറക്കിയ ഉത്തരവിലാണ് ഈ നിർദ്ദേശമുള്ളത്.
പാക്കറ്റുകളിൽ അല്ലാതെ കള്ളുഷാപ്പുകളിൽ തയ്യാറാക്കി നൽകുന്ന ഭക്ഷണ വിൽപനയ്ക്ക് ഇനിമുതൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഔദ്യോഗിക ലൈസൻസ് നിർബന്ധമായും നേടിയിരിക്കണം. ഭക്ഷ്യസുരക്ഷാ ലൈസൻസിന് പുറമെ, അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും അനുമതികളും ഷാപ്പ് ഉടമകൾ കരസ്ഥമാക്കേണ്ടതുണ്ട്.
കോട്ടയത്തെ ഒരു ഷാപ്പിൽ നിന്നും മീൻ തലക്കറി കഴിച്ചതിനെ തുടർന്ന് ഒരാൾ മരണപ്പെടുകയും, ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് എക്സൈസ് വകുപ്പ് കർശന നടപടികളിലേക്ക് കടന്നിരിക്കുന്നത്. എന്നാൽ, പുഴുങ്ങിയ മുട്ട
പോלെയുള്ള ലഘുഭക്ഷണങ്ങൾ വിൽക്കാൻ പോലും സാധാരണ ഹോട്ടലുകൾക്ക് സമാനമായ ഉയർന്ന മാനദണ്ഡങ്ങളുള്ള ലൈസൻസുകൾ എടുക്കേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷാപ്പ് ലൈസൻസികൾ ഇതിനെതിരെ ഇതിനകം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിലവിലെ ചട്ടങ്ങൾ വിശദമായി പരിശോധിച്ച ശേഷം ഉത്തരവ് പരിഷ്കരിച്ച് വീണ്ടും പുറത്തിറക്കുമെന്ന് എക്സൈസ് കമ്മിഷണർ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്.
കള്ളുഷാപ്പുകളെ അവയുടെ പ്രവർത്തന സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തരംതിരിച്ചുകൊണ്ട് പുതുക്കിയ ഉത്തരവ് പുറത്തിറക്കാനാണ് വകുപ്പ് ആലോചിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

