സേവിങ്സ്, കറന്റ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താൻ സാധിക്കാത്ത ഉപഭോക്താക്കളിൽ നിന്ന് 2026 സാമ്പത്തിക വർഷം ബാങ്കുകൾ പിഴത്തുകയായി ഈടാക്കിയത് വലിയ തുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കണക്കുകൾ പ്രകാരം ഈ ഇനത്തിൽ രാജ്യത്തെ ബാങ്കുകൾ സമാഹരിച്ചത് 7086 കോടി രൂപയാണ്.
ആർബിഐ കണക്കുകൾ വ്യക്തമാക്കുന്നത് പ്രകാരം, മിനിമം ബാലൻസ് പിഴയിലൂടെ ഏറ്റവും കൂടുതൽ വരുമാനം നേടിയത് സ്വകാര്യ ബാങ്കുകളാണ്. സ്വകാര്യ ബാങ്കുകൾക്ക് ആകെ 4,948.71 കോടി രൂപ ലഭിച്ചപ്പോൾ, പൊതുമേഖലാ ബാങ്കുകൾക്ക് ലഭിച്ചത് 2,137.92 കോടി രൂപയാണ്.
രാജ്യത്തെ ആകെയുള്ള 12 പൊതുമേഖലാ ബാങ്കുകളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉൾപ്പെടെയുള്ള 10 ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് നിർബന്ധമാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സ്വകാര്യ ബാങ്കുകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ, 1,798.14 കോടി രൂപ പിഴ ഈടാക്കിയ എച്ച്ഡിഎഫ്സി ബാങ്കാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
1,081.83 കോടി രൂപയുമായി ആക്സിസ് ബാങ്കാണ് തൊട്ടുപിന്നിലുള്ളത്. രാജ്യത്തെ ആകെയുള്ള 19 സ്വകാര്യ ബാങ്കുകൾക്ക് ഈ ഇനത്തിൽ ലഭിച്ച ആകെ പിഴത്തുകയുടെ 58 ശതമാനവും ഈ രണ്ട് ബാങ്കുകൾ മാത്രമാണ് നേടിയത്.
അതേസമയം, പൊതുമേഖലാ ബാങ്കുകളിൽ 477.27 കോടി രൂപ ഈടാക്കിയ എസ്ബിഐയാണ് മുന്നിൽ നിൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

