ബിഗ് ബോസ് മലയാളം സീസണ് 8 ലെ ഏറ്റവും ശ്രദ്ധേയനായ മത്സരാര്ഥികളില് ഒരാളാണ് രാഹുല്‍ ഈശ്വര്‍. കിരണ്‍ ടിവി അവതാരകനായും മലയാളി ഹൗസില്‍ മത്സരാര്ഥിയായുമൊക്കെ എത്തി പിന്നീട് ചാനല്‍ ചര്‍ച്ചകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറിയ വ്യക്തിയാണ് അദ്ദേഹം.
പുരുഷന്മാരുടെ അവകാശത്തിനായി വാദിക്കുന്ന മെന്‍സ് കമ്മിഷന്റെ രൂപീകരണത്തിന് ശ്രമിക്കുമെന്നു ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് രാഹുല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഷോയ്ക്കുള്ളില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.
മിക്ക സഹമത്സരാര്‍ഥികളോടും സൗമ്യമായും നയപരമായും മാത്രം ഇടപെടുന്ന രാഹുല്‍ ഈശ്വര്‍, ബുദ്ധിപരമായ ഗെയിമുകളിലൂടെയും മികച്ച പ്രകടനത്തിലൂടെയും പ്രേശകരുടെ ശ്രദ്ധ നേടുന്നുണ്ട്. ഒരു പ്രത്യേക ടാസ്കില് വിജയം കൈവരിച്ച അദ്ദേഹം ഈ വാരം പുറത്തായില്ലെങ്കില്‍ 12-ാം ആഴ്ച വരെ ഹൗസില്‍ സുരക്ഷിതനായി തുടരും.
ഇന്നത്തെ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ രാഹുല്‍ ഈശ്വറിനോട് ചില സുപ്രധാന ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. ബിഡ്ഡിംഗ് ടാസ്കില് ഇത്തവണത്തെ സമ്മാനത്തുകയായ 50 ലക്ഷത്തിന്റെ പകുതി പരമാവധി തുകയാക്കി ബിഡ് ചെയ്യാനായിരുന്നു നിര്‍ദ്ദേശം.
ഏറ്റവും ഉയര്‍ന്ന തുക ബിഡ് ചെയ്യുന്നവരായിരുന്നു ഇതില്‍ വിജയിക്കേണ്ടിയിരുന്നത്. എന്നാല്‍ മറ്റാരും പറയാത്ത തികച്ചും യുണീക് ആയ തുകയായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.
ഈ രീതിയില്‍ കൃത്യമായ തുക ബിഡ് ചെയ്ത് വിജയം സ്വന്തമാക്കിയത് രാഹുല്‍ ഈശ്വര്‍ ആണ്. 24,99,999.95 എന്ന തുകയാണ് അദ്ദേഹം ഇതിനായി തെരഞ്ഞെടുത്തത്.
ഇത് രാഹുലിന് നേട്ടമായെങ്കിലും ഫിനാലെ വിജയിയുടെ സമ്മാനത്തുക 25 ലക്ഷമായി ചുരുങ്ങിയത് ബിഗ് ബോസ് ഹൗസിനകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കോണ്‍ഫിഡന്‍സ് അളക്കാന്‍ ബിഗ് ബോസ് നല്കിയ തുകയില്‍ നിങ്ങള്‍ വീണുപോയി എന്നാണ് ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ രാഹുലിനോട് വ്യക്തമാക്കുന്നത്.
എന്നാല്‍ ഈ തുക തിരികെ നല്കാന് അവസരം ലഭിച്ചാല്‍ താന്‍ അത് സന്തോഷത്തോടെ തിരികെ നല്‍കുമെന്നാണ് രാഹുലിന്റെ മറുപടി. എന്തെങ്കിലും ടാസ്കിന്റെ ഭാഗമായി ഈ തുക തിരിച്ചുകൊടുക്കാന്‍ അവസരം വരികയാണെങ്കില്‍ താന്‍ സൂപ്പര്‍ കോണ്‍ഫിഡന്റ് ആണെന്നും അത് തിരിച്ച് ആ പ്രൈസ് പൂളിലേക്ക് തന്നെ ഇടും എന്ന് രാഹുല്‍ പറയുന്നു.
12 ആഴ്ച വരെ നോമിനേഷന് ഫ്രീ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 25 ലക്ഷം രൂപ താന്‍ തിരിച്ച് കൊടുത്താല്‍ തന്റെയടുത്തേക്ക് വരാന്‍ രാഹുല്‍ തയ്യാറാണോ എന്നാണ് മോഹന്‍ലാല്‍ തിരിച്ചു ചോദിക്കുന്നത്.
ഔദ്യോഗിക പ്രൊമോയിലൂടെ പുറത്തുവന്ന ഈ രംഗം പ്രേക്ഷകരില്‍ വലിയ ആകാംക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

