വലിയ കെട്ടിടങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത ഉൽപന്നമാണ് ഇലക്ട്രിക്കൽ പാനൽ ബോർഡുകൾ. ഇവ വ്യത്യസ്ത രീതിയിൽ ചെയ്തുവരികയാണ് ഗ്ലോബൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനം.
3200 ARMS വരെയുള്ള പരിധിയിൽ എത്ര ശേഷിവരുന്ന ബോർഡുകളും നിർമിക്കും. അത്യാവശ്യക്കാർക്ക് 3 ദിവസത്തിനുള്ളിൽ നൽകുകയും ചെയ്യും.
10 വർഷമായി ഈ രംഗത്തുള്ള എസ്. രാഹുൽ പറയുന്നു.
മാവേലിക്കരയ്ക്കടുത്ത് പോണകത്താണ് ഈ സംരംഭം.
എൻജിനീയറുടെ പാഷൻ
ഇലക്ട്രിക്കൽ എൻജിനീയറിങ് പഠിക്കുമ്പോൾതന്നെ രാഹുൽ പാനൽ ബോർഡ്/സ്വിച്ച് ബോർഡ്, മറ്റ് ഇലക്ട്രിക്കൽ സാമഗ്രികൾ എന്നിവയുടെ സാധ്യതകൾ തിരിച്ചറിഞ്ഞിരുന്നു. അതിനാൽ എൻജിനീയറിങ് പാസായപ്പോൾ മറ്റു ജോലികൾക്കൊന്നും ശ്രമിച്ചില്ല.
ചെറിയ രീതിയിൽ പിതാവ് നടത്തിവന്ന ഇലക്ട്രിക്കൽ ഫാക്ടറിയിൽ ചേർന്നു. അദ്ദേഹത്തിന്റെ മരണശേഷം സ്ഥാപനത്തിന്റെ നടത്തിപ്പ് എറ്റെടുത്തു.
ഒരു കോടിയുടെ നിക്ഷേപം
സ്ഥാപനം ഏറ്റെടുത്തശേഷം ഇതുവരെ ഒരു കോടിയോളം രൂപയുടെ നിക്ഷേപം നടത്തി.
േലസർകട്ടിങ്, ബൈൻഡിങ്, െവൽഡിങ്, സിഎൻസി മെഷീനുകൾ എല്ലാം സ്ഥാപിച്ചു, ആധുനികവൽക്കരിച്ചു. സൗകര്യങ്ങൾ മെച്ചപ്പെടുത്തി പ്ലാന്റ് വിപുലപ്പെടുത്തി.
സ്ഥാപനത്തിൽ സാങ്കേതിക വിദഗ്ധർ ഉൾപ്പെടെ ഇരുപത്തഞ്ചിലധികം സ്ഥിരം തൊഴിലാളികളുണ്ട്. ഡിസൈനിങ്ങും മാർക്കറ്റിങ്ങും എല്ലാം മികച്ച രീതിയിൽ ഏകോപിപ്പിച്ചു.
എല്ലാത്തിനും രാഹുൽതന്നെയാണ് മേൽനോട്ടം. അങ്ങനെ ഇലക്ട്രിക്കൽ പാനൽ ബോർഡുകള്‍ നിർമിക്കുന്ന കേരളത്തിലെ ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നായി വളരാനും കഴിഞ്ഞു.
നിർമാണം ഓർഡർപ്രകാരം
വിവിധ ഗ്രേഡിലുള്ള ഷീറ്റുകളും സ്വിച്ചുകളുമാണ് പ്രധാന അസംസ്കൃതവസ്തുക്കൾ.
ഇവ പ്രാദേശികമായിത്തന്നെ ലഭിക്കുന്നു. എൽ ആൻഡ് ടി, ടാറ്റ എന്നീ പ്രമുഖ കമ്പനികളുടെ ഉൽപന്നങ്ങളാണ് വാങ്ങുന്നത്.
ഷീറ്റുകൾ കൊണ്ടുവന്ന് ഓർഡർപ്രകാരമുള്ള ഡിൈസനിൽ മുറിച്ചെടുത്ത് വെൽഡിങ്, ഗ്രൈന്റിങ് എന്നിവ നടത്തുന്നു. ശേഷം പൗഡർ കോട്ടിങ് ചെയ്യും.
‘ 7 Tank കോട്ടിങ്’ സംവിധാനം പ്ലാന്റിൽ ഇല്ലാത്തതിനാൽ കളമശ്ശേരിയിലെ ഒരു കമ്പനിയിലാണ് ചെയ്യിക്കുന്നത്. AMF ഉൾപ്പെടെയുള്ള എല്ലാത്തരം പാനലുകളും നിർമിക്കുന്നു.
മാസം 30–35 ലക്ഷം
കെഎസ്ഇബിയും രാജ്യത്തെ പ്രമുഖ ബിൽഡിങ് കോൺട്രാക്ടർമാരും സ്ഥാപനത്തിന്റെ ഉപഭോക്താക്കളാണ്.
മുൻകൂട്ടി ലഭിക്കുന്ന ഓർഡർപ്രകാരമാണ് പ്രവർത്തനം. നേരിട്ടുപോയി ഉപഭോക്താക്കളെ കണ്ടാണ് ഓർഡർ പിടിക്കുന്നത്.
ഏതൊരു പാനൽബോർഡും 3–4 ദിവസത്തിനുള്ളിൽ സപ്ലെ ചെയ്യാനുള്ള ശേഷി സ്ഥാപനത്തിനുണ്ട്. 30–35 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടമാണ് നടന്നുവരുന്നത്.
18% ആണ് ഇവയുടെ ജിഎസ്ടി.
കുറഞ്ഞ അറ്റാദായമാണ് ഈ ബിസിനസിലെന്നാണ് രാഹുൽ പറയുന്നത്. ഇൻസ്റ്റാലേഷൻ വർക്കുകൾ സ്ഥാപനം ചെയ്യുന്നില്ല.
എന്നാൽ അതിനുവേണ്ട ഏർപ്പാടുകൾ ചെയ്തു നൽകും.
ആധുനികവൽക്കരണം
സാങ്കേതികക്ഷമത ഉയർത്തി മികച്ച ഗുണനിലവാരം ഉറപ്പാക്കാനും ഫാക്ടറി കൂടുതൽ ആധുനികവൽക്കരിക്കാനും തയാറെടുക്കുകയാണ് രാഹുല്‍.
എഐയുടെ സാധ്യതകള്‍ പരമാവതി ഉപയോഗിക്കുകയാണ് ലക്ഷ്യം.
പുതുസംരംഭകർക്ക്
∙ സാങ്കേതിക മികവുണ്ടെങ്കിൽ നല്ല വിപണി സാധ്യത.
സാങ്കേതികമികവുള്ള ഉൽപന്നങ്ങൾക്കു മത്സരം തീരെ കുറവാണ്. നല്ല വിപണി ഉറപ്പുവരുത്താൻ ഇതു സഹായിക്കും.
സ്ഥിരം കസ്റ്റമേഴ്സിനെ ലഭിക്കാനുള്ള സാഹചര്യവും ഏറെയാണ്. ഇലക്ട്രിക്കൽ പാനൽ ബോർഡുകൾ, സ്വിച്ച് ബോർഡുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ, വയറിങ് സാമഗ്രികൾ, ഇലക്ട്രിക്കൽ കോൺട്രാക്ട് വർക്കുകൾ എന്നിവയെല്ലാം ശോഭിക്കാവുന്ന മേഖലകളാണ്.
മിനി ട്രാൻസ്ഫോർമറുകളും സാധ്യതയുള്ളതാണ്. പങ്കാളിത്ത സ്ഥാപനമാക്കി 50 ലക്ഷം രൂപ നിക്ഷേപത്തിൽ തുടങ്ങാനും പ്രതിമാസം 5 ലക്ഷം രൂപയെങ്കിലും സമ്പാദിക്കാനും കഴിയും.
അപ്ഡേഷന് മുൻഗണന
10 വർഷമായി രാഹുൽ സ്ഥാപനം ഏറ്റെടുത്തിട്ട്.
അതിനുശേഷം സാങ്കേതികവിദ്യകളുടെയും മെഷിനറികളുടെയും അപ്ഡേഷനിലാണ് ഏറ്റവും ശ്രദ്ധിച്ചത്. സ്ഥാപനം വലിയ വിജയമായതിന്റെ പ്രധാന രഹസ്യവും അതുതന്നെ.
ഡിൈസനിലും മറ്റും AI സങ്കേതികവിദ്യയും ഉപയോഗിച്ചു തുടങ്ങി.
30–35
ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടമാണ് നടന്നുവരുന്നത്.
വിലാസം:
രാഹുൽ എസ്, ഗ്ലോബൽ ഇൻഡസ്ട്രീസ്, പോണകം, മാവേലിക്കര–690101.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

