കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സർവേയിൽ താരമായി കൊച്ചി. 2023ൽ സംസ്ഥാന സര്‍ക്കാരും കൊച്ചി മെട്രോ റെയിൽ കോർപറേഷനും ചേർന്ന് ആരംഭിച്ച കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന് മാതൃകയാണെന്ന് പരാമര്‍ശം.
നഗരങ്ങളിലെ സുസ്ഥിര ഗതാഗത സംവിധാനത്തിന് മികച്ച ഉദാഹരണമാണ് വാട്ടർ മെട്രോ. ഗതാഗത തിരക്ക് പരിഹരിക്കാൻ ഉൾനാടൻ ജലസംവിധാനങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്ന് വാട്ടർ മെട്രോ തെളിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
കൊച്ചിയിലെ 10 ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് 78 കിലോമീറ്റർ ദൂരത്തിൽ 15 റൂട്ടുകളിൽ സര്‍വീസ് നടത്തുന്നതിനാണ് വാട്ടർ മെട്രോ വിഭാവനം ചെയ്തത്.
819 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. കൊച്ചിൻ ഷിപ്യാഡ് നിർമിച്ച ഇലക്ട്രിക് – ഹൈബ്രിഡ് ഫെറികളാണ് സർവീസിന് ഉപയോഗിക്കുന്നത്.
100 പേർക്ക് വരെ ഇതിൽ ഒരേ സമയം സഞ്ചരിക്കാം. 50 SECONDS AGO 11 MINUTES AGO 24 MINUTES AGO ദീർഘകാലം നീണ്ടുനിൽക്കുന്നതും അതിവേഗ ചാർജിങ് സാധ്യമാകുന്നതുമായ ലിഥിയം ടൈറ്റനേറ്റ് ഓക്സൈഡ് ബാറ്ററിയിലാണ് പ്രവർത്തനം.
വാട്ടർ മെട്രോയ്ക്ക് വേണ്ടി അത്യാധുനിക നിലവാരത്തിലുള്ള ടെർമിനലുകൾ നിർമിച്ചതും സർവേ റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. 2025ലെ കണക്ക് പ്രകാരം 50 ലക്ഷം യാത്രക്കാരാണ് വാട്ടർ മെട്രോ ഉപയോഗിച്ചത്.
പരമ്പരാഗത മെട്രോ റെയിൽ സംവിധാനങ്ങളേക്കാൾ വാട്ടർ മെട്രോയ്ക്കുള്ള സാമ്പത്തിക നേട്ടങ്ങളും റിപ്പോര്‍ട്ടിൽ എടുത്തു പറയുന്നുണ്ട്.
നിലവിലുണ്ടായിരുന്ന ജലപാത ഉപയോഗപ്പെടുത്തിയതിനാൽ പദ്ധതിക്ക് വേണ്ടി സ്ഥലമേറ്റെടുപ്പ് അടക്കമുള്ള ചെലവുകൾ ഒഴിവാക്കാനായി. സാധാരണ മെട്രോ സംവിധാനത്തേക്കാള്‍ പത്തിലൊന്ന് തുക മാത്രമാണ് വാട്ടർ മെട്രോക്ക് വേണ്ടി ചെലവായത്.
ഹൈബ്രിഡ് ഫെറികൾ ഉപയോഗിച്ചതിനാൽ പരിസ്ഥിതി രംഗത്തും വാട്ടർ മെട്രോ പുതു മാതൃകയാണ്.
കൊച്ചി വാട്ടർ മെട്രോയുടെ വിജയത്തോടെ രാജ്യത്തെ 21 നഗരങ്ങളിൽ സമാന പദ്ധതി തുടങ്ങാനുള്ള ആലോചനയിലാണ്. അയോധ്യ, ഗോവ, ഗുവാഹത്തി, കൊൽക്കത്ത, പ്രയാഗ്രാജ്, പാറ്റ്ന, ശ്രീനഗർ, വാരണാസി, മുംബൈ, മംഗളൂരു, ഗാന്ധിനഗർ, അഹമ്മദാബാദ്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിൽ സാധ്യതാപഠനവും നടക്കുന്നുണ്ട്
സ്വാഭാവിക ജലപാതയെ എങ്ങനെ പ്രകൃതി സൗഹൃദമായി നഗര ഗതാഗതത്തിന്റെ ഭാഗമാക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കൊച്ചി വാട്ടർ മെട്രോയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ മറ്റ് സ്ഥലങ്ങളിൽ കൊച്ചി വാട്ടർ മെട്രോ മാതൃക നടപ്പിലാക്കുമ്പോൾ യാത്രക്കാരുടെ തിരക്കും പ്രാദേശികമായ സാഹചര്യങ്ങളും പരിഗണിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊച്ചി മെട്രോയ്ക്ക് പുറമെ ഉത്തരവാദിത്ത ടൂറിസം, കേര പദ്ധതി, കുടുംബശ്രീ, അതിദാരിദ്യ്ര നിർമാർജനം തുടങ്ങിയ പദ്ധതികളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

