സ്വർണവില കേരളത്തിൽ ഇന്നും താഴ്ന്നു. ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,025 രൂപയും പവന് 520 രൂപ താഴ്ന്ന് 1,12,200 രൂപയുമായി.
ഇന്നലെ വൈകിട്ടും ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞിരുന്നു. ഇറാനും യുഎസും തമ്മിലെ തുടർ ചർച്ചകൾ സംബന്ധിച്ച ആശയക്കുഴപ്പം നിലനിൽക്കുന്നത് ക്രൂഡ് ഓയിൽ വിലയെ മുന്നോട്ട് നയിക്കുകയാണ്.
ബ്രെന്റ് ക്രൂഡ് വില 110 ഡോളറിന് അടുത്തെത്തി.
ഇറാൻ മുന്നോട്ടുവച്ച പുതിയ നിർദേശങ്ങളും ട്രംപ് തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ ഉടനൊരു ചർച്ചയ്ക്ക് സാധ്യത മങ്ങുകയാണ്.
ഇതാണ് ക്രൂഡിന് ആവേശമാകുന്നത്.
ഇടിവിന് തടയിട്ട് രൂപ
രാജ്യാന്തര സ്വർണവില ഔൺസിന് 4701 ഡോളറിൽ നിന്ന് 4667ലേക്ക് താഴ്ന്നു. ഇതോടെ കേരളത്തിലും വില കുറയുകയായിരുന്നു.
രൂപ ഇന്ന് ഡോളറിനെതിരെ 18 പൈസ താഴ്ന്ന് 94.37ൽ ആണ് വ്യാപാരം തുടങ്ങിയത്. രൂപ തളർന്നില്ലായിരുന്നെങ്കിൽ കേരളത്തിൽ സ്വർണവില ഇന്ന് ഇതിലുമേറെ കുറയുമായിരുന്നു.
കാതോർക്കാം അമേരിക്കയിലേക്ക്
വരുംദിവസങ്ങളിൽ സ്വർണവിലയുടെ ദിശ നിശ്ചയിക്കുന്ന പ്രധാനഘടകം നാളെ പ്രഖ്യാപിക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയമായിരിക്കും.
മേയിൽ പ്രവർത്തന കാലാവധി അവസാനിക്കുന്ന നിലവിലെ യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലിന്റെ അവസാന പണനയ നിർണയ യോഗമാണിത്.
പവൽ അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താൻ സാധ്യതയില്ല. എങ്കിലും, അദ്ദേഹത്തിന്റെ പണനയ പ്രഖ്യാപനങ്ങളോട് അനുബന്ധിച്ചുള്ള വാക്കുകൾക്ക് മൂർച്ചയുണ്ടാകും .
ട്രംപിനോടുള്ള എതിർപ്പും ട്രംപിന്റെ താരിഫ് നയങ്ങളും ഇറാനുമേലുള്ള ആക്രമണത്തെ തുടർന്ന് ഊർജ വിതരണമേഖല നേരിടുന്ന പ്രതിസന്ധികളും വിലക്കയറ്റം സൃഷ്ടിച്ചേക്കാവുന്ന വെല്ലുവിളികളുമെല്ലാം പവൽ ആയുധമാക്കാനിടയുണ്ട്.
വില ഇനി ഏത് ദിശയിലേക്ക്?
അടിസ്ഥാന പലിശനിരക്ക് കൂടാനിടയില്ലാത്തതിനാൽ സ്വർണവില വലിയതോതിൽ ഇടിയാനുള്ള സാധ്യതയും വിരളം. ഇറാനും യുഎസും തമ്മിലെ ഭിന്നത രൂക്ഷമായാൽ എണ്ണവില കൂടുതൽ ഉയരും.
ഇത് സ്വർണവിലയെ വീഴ്ത്തും. അതേസമയം, സമവായ ചർച്ചയ്ക്ക് സാധ്യത തെളിഞ്ഞാൽ എണ്ണവില താഴുകയും സ്വർണവില ഉയരുകയും ചെയ്യും.
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില രാവിലെ ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,585 രൂപയായി.
വെള്ളിവില മാറിയില്ല; ഗ്രാമിന് 260 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റിന് നൽകിയ വില ഗ്രാമിന് 55 രൂപ കുറച്ച് 11,525 രൂപയാണ്.
വെള്ളിക്ക് 260 രൂപ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

