മുംബൈ ∙ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള നവി മുംബൈ വിമാനത്താവളത്തിൽ നിന്ന് ആദ്യദിനം 30ൽ ഏറെ വിമാനങ്ങളിൽ യാത്ര ചെയ്തതു 4000പേർ. കൊച്ചി ഉൾപ്പെടെ രാജ്യത്തെ 9 നഗരങ്ങളിലേക്കാണു സർവീസ് നടത്തിയത്.
യാത്രക്കാരെ മാലയിട്ടാണ് അധികൃതർ സ്വീകരിച്ചത്. എല്ലാവർക്കും സർട്ടിഫിക്കറ്റുകളും നൽകി.
വ്യാഴാഴ്ച രാവിലെ 8ന് ബെംഗളൂരുവിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണ് ആദ്യം ലാൻഡ് ചെയ്തത്.
വാട്ടർ സല്യൂട്ട് നൽകി വിമാനത്തെ സ്വീകരിച്ചു. 8.45ന് ഹൈദരാബാദിലേക്കുള്ള വിമാനം ടേക് ഓഫ് ചെയ്തതോടെ വിമാനത്താവളം പൂർണ പ്രവർത്തനക്ഷമമായി.
രണ്ടു മാസത്തിനു ശേഷം രാജ്യാന്തര സർവീസുകൾ തുടങ്ങുന്നതോടെ 24 മണിക്കൂറും പ്രവർത്തിച്ചു തുടങ്ങും.
നവിമുംബൈയിലെ ലോക്കൽ ട്രെയിൻ സ്റ്റേഷനുകളായ നെരൂൾ, ബേലാപുർ, ഖാർഘർ, ഉൾവെയിലെ ഘാർകോപ്പർ എന്നിവിടങ്ങളിൽ നിന്ന് വിമാനത്താവളത്തിലേക്കു ബസുകൾ ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിനു സമീപം ടാക്സി സ്റ്റാൻഡും പ്രവർത്തനം തുടങ്ങി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

