സ്വർണവില കേരളത്തിൽ ഇന്നു രാവിലെ നേരിയതോതിൽ ഉയർന്നു. ഗ്രാമിന് 15 രൂപ ഉയർന്ന് 13,235 രൂപയും പവന് 120 രൂപ വർധിച്ച് 1,06,120 രൂപയുമായി.
ചർച്ചയ്ക്കായി ഇറാൻ യാചിക്കുകയാണെന്നും ഈ പശ്ചാത്തലത്തിൽ അവരുടെ ഊർജ പദ്ധതികൾക്കു നേരെയുള്ള ആക്രമണം ഏപ്രിൽ 6 വരെ യുഎസ് നിർത്തിവയ്ക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു.
ചർച്ചയ്ക്ക് സാധ്യത തെളിയുന്നതായി ട്രംപ് സൂചിപ്പിച്ചതിനെ തുടർന്ന് രാജ്യാന്തര എണ്ണവില കുറഞ്ഞു. യുഎസ് ഡോളർ ഇൻഡക്സും താഴ്ന്നു.
ഇതോടെ സ്വർണവില തിരിച്ചുകയറുകയായിരുന്നു.
രാജ്യാന്തര സ്വർണവില ഔൺസിന് 84 ഡോളർ ഉയർന്ന് 4,471 ഡോളറിൽ എത്തി. ഇന്ത്യൻ രൂപ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ചയിലേക്ക് കൂപ്പുകുത്തിയതും ആഭ്യന്തര സ്വർണവില കൂടാനിടയാക്കി.
ഡോളറിനെതിരെ ആദ്യമായി 94നും താഴേക്ക് രൂപ ഇടിഞ്ഞു.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ ഉയർന്ന് 10,960 രൂപയായി. വെള്ളിക്ക് ഗ്രാമിന് 10 രൂപ താഴ്ന്ന് 240 രൂപ.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 15 രൂപ ഉയർത്തി 10,905 രൂപയാണ്. വെള്ളിക്ക് ഇവരും നൽകിയ വില 240 രൂപ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

