മലയാളികൾക്ക് ഇനി ‘സ്വന്തം’ വിമാനത്തിൽ പറക്കാം. കേരളം ആസ്ഥാനമായ അൽഹിന്ദ് എയറിന് കേന്ദ്രത്തിന്റെ ‘എതിർപ്പില്ലാ രേഖ’ കിട്ടി.
ഒരുലക്ഷം രൂപയെന്ന മാന്ത്രികസംഖ്യ ഭേദിച്ചിട്ടും ഒരു അയവുമില്ലാതെ റെക്കോർഡ് തിരുത്തി മുന്നേറുകയാണ് കേരളത്തിൽ സ്വർണവില. ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ ചർച്ചകൾ ഇനിയും എങ്ങുമെത്തിയിട്ടില്ല.
പക്ഷേ, ഇന്ത്യ സൂപ്പർ പവറാണെന്നും ഒപ്പംകൂടാൻ താൽപ്പര്യമുണ്ടെന്നും ഫിൻലൻഡ് വ്യക്തമാക്കി. ഇന്നത്തെ പ്രധാന ബിസിനസ് വാർത്തകളിലേക്ക് ഇതാ ഒരു എത്തിനോട്ടം:
∙ ട്രംപ് കൈവിട്ടാലും ഇല്ലെങ്കിലും ഇന്ത്യയ്ക്കൊപ്പം ഉറച്ചുനിൽക്കാൻ യൂറോപ്യൻ രാഷ്ട്രം; വമ്പൻ കരാർ വരും, ഓഹരിക്ക് ‘ക്രിസ്മസ്’ റാലി; ലാഭമെടുപ്പിൽ വീണ് സ്വർണവില
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച അനിശ്ചിതത്വം തുടരവേ, ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ യൂറോപ്പ് ഒരുങ്ങുന്നു.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ പ്രഖ്യാപനം വൈകാതെയുണ്ടാകും. കരാർ സംബന്ധിച്ച തുടർ ചർച്ചകൾക്കായി കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ ജനുവരി 8, 9 തീയതികളിൽ ബെൽജിയം തലസ്ഥാനവും യൂറോപ്യൻ യൂണിയൻ ആസ്ഥാനവുമായ ബ്രസൽസിലെത്തും.
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ യൂറോപ്യൻ യൂണിയനും ഇന്ത്യയ്ക്കുമേല് പിഴച്ചുങ്കം അടിച്ചേൽപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഇതു ഫിൻലൻഡ് കൈയോടെ തള്ളിയിരുന്നു. ഇന്ത്യയ്ക്കുമേൽ തീരുവ കൂട്ടാനല്ല, തീരുവ കുറയ്ക്കാനും അതുവഴി മെച്ചപ്പെട്ട വ്യാപാരക്കരാർ യാഥാർഥ്യമാക്കാനുമാണ് ശ്രമിക്കുന്നതെന്ന് ഫിൻലൻഡ് വിദേശകാര്യ മന്ത്രി എലീന വോൾട്ടനൻ അഭിപ്രായപ്പെട്ടിരുന്നു –
∙ റിലയൻസിന് റഷ്യൻ എണ്ണ വാങ്ങാം; താൽക്കാലിക ഇളവ് അനുവദിച്ച് അമേരിക്ക, വാങ്ങേണ്ടത് ഈ കമ്പനിയിൽ നിന്ന്
റഷ്യൻ എണ്ണ വാങ്ങാൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന് താൽക്കാലിക ഇളവ് അനുവദിച്ച് ട്രംപ് ഭരണകൂടം.
ഒരു മാസത്തേക്കാണിത്. നേരത്തേ യൂറോപ്യൻ യൂണിയനു പിന്നാലെ ട്രംപും റഷ്യയുടെ രണ്ടു വമ്പൻ എണ്ണക്കമ്പനികൾക്കുമേൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു.
റഷ്യയിലെ ഏറ്റവും വലിയ എണ്ണകയറ്റുമതി കമ്പനികളായ ലൂക്കോയിൽ, റോസ്നെഫ്റ്റ് എന്നിവയ്ക്കുമേലായിരുന്നു ട്രംപ് ഒക്ടോബറിൽ ഉപരോധം പ്രഖ്യാപിച്ചത്. റോസ്നെഫ്റ്റിൽ നിന്ന് എണ്ണ വാങ്ങാനാണ് റിലയൻസ് ഇൻഡസ്ട്രീസിന് ഒരുമാസത്തെ കൺസഷൻ അനുവദിച്ചു –
∙ താഴ്ന്നിറങ്ങി രാജ്യാന്തര സ്വർണവില; ലാഭമെടുപ്പിലൂടെ തിരിച്ചിറക്കം, എന്നിട്ടും കേരളത്തിൽ ഇന്നും മേലോട്ട്, റെക്കോർഡ്
സ്വർണവില ലാഭമെടുപ്പിനെ തുടർന്ന് രാജ്യാന്തര വിപണിയിൽ താഴ്ന്നിറങ്ങിയിട്ടും കേരളത്തിൽ കടകവിരുദ്ധമായി മേലോട്ട്.
4,500 ഡോളറും ഭേദിച്ചുയർന്ന രാജ്യാന്തര സ്വർണവില, നിലവിൽ 4,479 ഡോളറിലേക്ക് താഴ്ന്നു. കേരളത്തിൽ പക്ഷേ, ഇന്ന് സ്വർണവില വീണ്ടും കൂടി അടുത്ത റെക്കോർഡിട്ടു.
സംസ്ഥാനത്ത് ഗ്രാമിന് 30 രൂപ വർധിച്ച് വില 12,765 രൂപയും 240 രൂപ ഉയർന്ന് പവൻ 1,02,120 രൂപയുമായി –
∙ ചിറകു വിരിക്കാൻ അൽഹിന്ദ് എയർ; മലയാളിക്ക് പറക്കാൻ ഇനി ‘സ്വന്തം’ വിമാനക്കമ്പനി, പച്ചക്കൊടി വീശി കേന്ദ്രം, സർവീസ് ഉടൻ
മലയാളിക്ക് ഇനി കേരളത്തിന്റെ ‘സ്വന്തം’ വിമാനത്തിൽ പറക്കാം. കേരളം ആസ്ഥാനമായ അൽഹിന്ദ് ഉൾപ്പെടെ രണ്ട് കമ്പനികൾക്ക് പച്ചക്കൊടി വീശി കേന്ദ്രം.
അൽഹിന്ദ് എയർ, ഫ്ളൈ എക്സ്പ്രസ് എന്നിവക്കാണ് കഴിഞ്ഞ ആഴ്ച കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ എൻഒസി ലഭിച്ചത് –
∙ കേരളത്തിൽ മരുന്ന് വിൽപന ഇടിഞ്ഞു; മെഡിക്കൽ സ്റ്റോറുകൾ ‘ഗുരുതരാവസ്ഥയിൽ’, രാഹുൽ ഗാന്ധിയുടെ ചോദ്യം, ബാങ്ക് ലയനത്തിൽ ‘മാറിമറിഞ്ഞ്’ കേന്ദ്രം
മലയാളികൾ മരുന്നു വാങ്ങി കഴിക്കുന്നത് കുറച്ചതോടെ സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകൾ മിക്കവയും അടച്ചുപൂട്ടലിന്റെ വക്കിൽ. മരുന്ന് കച്ചവടം ഇടിഞ്ഞതോടെ ഓരോ ജില്ലയിലും 80-100 മെഡിക്കൽ സ്റ്റോറുകളാണ് ഓരോ വർഷവും അടച്ചുപൂട്ടുന്നതെന്ന് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്സ് അസോസിയേഷൻ (എകെസിഡിഎ) ‘മനോരമ ഓൺലൈനിനോട്’ വ്യക്തമാക്കിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

