‘‘മീനും കൂട്ടി ചോറുണ്ണാത്ത ബംഗാളികളുണ്ടാവില്ല. ബംഗാളിന്റെ ഭക്ഷണ സംസ്കാരമാണത്.
സസ്യാഹാരം അടിച്ചേൽപ്പിച്ച് ഇതു തകർക്കാനാണ് ബിജെപിയുടെ ശ്രമം’’ – പുതുതായി ഓടിത്തുടങ്ങിയ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിനിലെ ഭക്ഷണ മെനു വിവാദമായതോടെ ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തുവന്നു.
This is absolutely disgraceful! Indian Railways should be ashamed!
The food provided by Mayfair Resort on Vande Bharat Sleeper is the worst. Passengers on train 27576 can’t stop complaining about the food.
They only served veg dinner without evening tea ഹൗറ-കാമാഖ്യ റൂട്ടിലോടുന്ന ട്രെയിനിലെ ഭക്ഷണമാണ് രാഷ്ട്രീയ വാഗ്വാദത്തിന് തിരികൊളുത്തിയത്. ബിജെപിയുടെ ഇഷ്ടത്തിനനുസരിച്ച് ട്രെയിൻ യാത്രക്കാർ ഭക്ഷണം കഴിക്കണമെന്നുവന്നാൽ അംഗീകരിക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് പറഞ്ഞു.
ട്രെയിനിൽ വെജും നോൺ-വെജും കൊടുക്കണം. ഏത് വേണമെന്ന് തിരഞ്ഞെടുക്കാൻ യാത്രക്കാരെ അനുവദിക്കണമെന്നും കുനാൽ ഘോഷ് പറഞ്ഞു.
Dinner of India’s 1st Sleeper Vande Bharat
Inaugural Journey Regular Journey
മറ്റ് വന്ദേഭാരത് ട്രെയിനുകളിൽ ‘ഭക്ഷണം വേണ്ട’ എന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്.
വന്ദേഭാരത് സ്ലീപ്പറിൽ അതില്ല. ഫലത്തിൽ ടിക്കറ്റിനൊപ്പം ഭക്ഷണത്തിന്റെ പണവും നൽകണം.
കിട്ടുന്നത് സസ്യാഹാരവുമാണെന്ന് ചില യാത്രക്കാർ പരാതിപ്പെട്ടിരുന്നു. എന്നാൽ, ആരോപണങ്ങൾ തള്ളി ബിജെപിയും രംഗത്തുവന്നു.
‘‘നിങ്ങൾക്ക് നോൺ-വെജ് ഭക്ഷണം വേണമെങ്കിൽ പോയി റെയിൽവേയോടു പരാതി പറയൂ.
ബിജെപിക്ക് ഇതിലെന്ത് കാര്യം?’’ – ബംഗാൾ ബിജെപി പ്രസിഡന്റ് സാമിക് ഭട്ടാചാര്യ പറഞ്ഞു. ബംഗാളിന്റെ മിഡ്-ഡേ മീൽ സ്കീമിൽ നിന്ന് നോൺ-വെജ് ഭക്ഷണം ഒഴിവാക്കിയ തൃണമൂൽ സർക്കാരാണ് ട്രെയിനിൽ മാംസാഹാരം കിട്ടാത്തതിന് ബിജെപിയെ പഴിചാരുന്നതെന്നും ഇതല്ലേ ഇരട്ടത്താപ്പെന്നും ഭട്ടാചാര്യ ചോദിച്ചു.
Dinner of India’s 1st Sleeper Vande Bharat 🥲
No daal, Overcooked rice, No Paneer, uncooked sabzi, hard rotis (as per passenger onboard in AC 3-Tier)
This doesn’t looks like a dinner from 5⭐ hotel from any angle.
അരി കൂടുതൽ വെന്തു, പനീർ കിട്ടിയില്ല!
വന്ദേഭാരത് ഹൗറ-കാമാഖ്യ സ്ലീപ്പർ ട്രെയിനിലെ ഭക്ഷണ മെനുവിനെ കുറിച്ച് ഒട്ടേറെ പരാതികൾ സാമുഹികമാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്. അരി കൂടുതൽ വെന്തു, പനീറും ദാലും കിട്ടിയില്ല.
സബ്ജി ഒട്ടും വെന്തില്ല, മസാല ഇല്ലായിരുന്നു, റൊട്ടി നല്ല കട്ടിയായിരുന്നു, ‘ക്വാണ്ടിന്റി’ തീരെയില്ല – തുടങ്ങിയ പരാതികളാണ് ചിലർ ഉന്നയിച്ചത്. ട്രെയിൻ സർവീസിന്റെ ഉദ്ഘാടന ദിവസം ‘ഗംഭീര’ ഭക്ഷണം ലഭിച്ചു, രണ്ടാംദിനം മുതൽ ഭക്ഷണം മോശമായെന്നും ചിലർ പറഞ്ഞു.
റെയിൽവേ പ്രതികരിച്ചിട്ടില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

