അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി ബാരലിന് 116.20 ഡോളറായി ഉയർന്നു.
2022 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പശ്ചിമേഷ്യയിൽ വീണ്ടും ഉടലെടുത്ത സംഘർഷങ്ങളാണ് എണ്ണവില കുത്തനെ ഉയരാൻ കാരണം.
സൗദി അറേബ്യയിൽ അടുത്തിടെയുണ്ടായ ഹൂത്തി ആക്രമണങ്ങൾ ലോകത്തെ പ്രധാന എണ്ണ ഉൽപ്പാദന മേഖലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിതരണത്തെ ബാധിച്ചേക്കുമെന്ന ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില ഉയർന്ന നിലയിലെത്തുകയും, അമേരിക്കൻ ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 1.7 ശതമാനം ഉയർന്ന് 101.12 ഡോളറിലെത്തുകയും ചെയ്തു.
തുടർച്ചയായ മൂന്നാം ആഴ്ചയിലാണ് ബ്രെന്റ് ക്രൂഡ് ഓയിൽ വില വർധനവ് രേഖപ്പെടുത്തുന്നത്. സൗദി അറേബ്യയും യമനിലെ ഹൂത്തികളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിൽ ധാഹ്റാനിലുള്ള ആസ്ഥാനത്ത് നിന്ന് ജീവനക്കാരെ ഒഴിപ്പിക്കാൻ സൗദി അരാംകോ വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.
ചെങ്കടലിനെ ഏഡൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് എൽ-മന്ദബ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളാണ് എണ്ണവിപണി നേരിടുന്ന പ്രധാന ആശങ്ക. തന്ത്രപ്രധാനമായ ഈ കടൽപ്പാതയിലുണ്ടാകുന്ന തടസ്സങ്ങൾ ഡെലിവറികൾ വൈകുന്നതിനും ചരക്കുകൂലി വർദ്ധിക്കുന്നതിനും ഇടയാക്കും.
സംഘർഷം കൂടുതൽ ശക്തമായാൽ വിതരണ ശൃംഖലയെ ബാധിക്കുമെന്നും അത് വിലയിൽ വീണ്ടും പ്രതിഫലിക്കുമെന്നും യു.ബി.എസ് (UBS) അനലിസ്റ്റ് ജിയോവന്നി സ്റ്റൗനോവോ മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

