വാഷിങ്ടൻ ∙ ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ് ട്രേഡ് റപ്രസന്റേറ്റീവ് ജമീസൺ ഗ്രീർ. യുഎസ് കോൺഗ്രസിന്റെ കമ്മിറ്റി ഓൺ വേയ്സ് ആൻഡ് മീൻസിന് മുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണായകമായ വ്യാപാര ചർച്ചകൾ പൂർത്തിയായ സാഹചര്യത്തിലാണ് ഗ്രീറിന്റെ പ്രതികരണം.
വാണിജ്യ വകുപ്പ് അഡിഷനൽ സെക്രട്ടറി ദർപ്പൺ ജെയിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.
കൃഷിയിൽ തൊട്ടുകളിക്കേണ്ട
ഇന്ത്യ ദീർഘകാലമായി കാർഷിക വിപണിയെ സംരക്ഷിച്ചുവരികയാണെന്നും നിലവിലെ വ്യാപാര കരാറിലും ആ മേഖലയിൽ വലിയ വിട്ടുവീഴ്ചകൾക്ക് അവർ തയാറല്ലെന്നും ഗ്രീർ വ്യക്തമാക്കി. അതേസമയം, ചില മേഖലകളിൽ ഇരുരാജ്യങ്ങൾക്കും ഒത്തുതീർപ്പിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു.
കാലിത്തീറ്റയായി ഉപയോഗിക്കുന്ന ഡിഡിജി (ഡിസ്റ്റിലേഴ്സ് ഡ്രൈഡ് ഗ്രെയിൻസ്), എഥനോൾ എന്നിവയുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടത്തിവരികയാണ്.
ഉഭയകക്ഷി വ്യാപാരം 500 ബില്യനിലേക്ക്
വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ നിലവിൽ നിർണായക ഘട്ടത്തിലാണ്.
ഉഭയകക്ഷി വ്യാപാരം 2030ഓടെ 50,000 കോടി ഡോളറിലെത്തിക്കുകയാണു ലക്ഷ്യം. നേരത്തെ നിശ്ചയിച്ചിരുന്ന കരാർ പ്രകാരം ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ 18 ശതമാനമായി കുറയ്ക്കാൻ യുഎസ് സമ്മതിച്ചിരുന്നു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ചുമത്തിയിരുന്ന പകരംതീരുവ നീക്കാനും ധാരണയായിരുന്നു.
എന്നാൽ, ഫെബ്രുവരി 20ന് യുഎസ് സുപ്രീം കോടതി പകരംതീരുവയ്ക്കെതിരായി വിധി പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിൽ, കരാറിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്ന നിലപാടിലാണ് ഇന്ത്യ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

