സ്വർണവില രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്ന് കേരളത്തിൽ കുത്തനെ കുറഞ്ഞു. ഗ്രാമിന് (22 കാരറ്റ് സ്വർണം) 130 രൂപ കുറഞ്ഞ് വില 14,020 രൂപയായി.
1040 രൂപ താഴ്ന്ന് 1,12,160 രൂപയാണ് പവൻവില. ഔൺസിന് 31 ഡോളർ കുറഞ്ഞ് 4674 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്.
സ്വർണവിലയുടെ ഇടിവിന് പ്രധാന കാരണം. എണ്ണവില കൂടുന്നത് ലോക രാജ്യങ്ങളിലെല്ലാം പണപ്പെരുപ്പം കൂടാനിടയാക്കും.
പണപ്പെരുപ്പത്തെ നിയന്ത്രിക്കാനായി കേന്ദ്രബാങ്കുകൾ പലിശനിരക്ക് കൂട്ടാൻ നിർബന്ധിതരാകും. പലിശഭാരം കൂടിയേക്കുമെന്ന വിലയിരുത്തൽ ഉള്ളതിനാൽ ഡോളർ കരുത്താർജ്ജിക്കുന്നതും സ്വർണത്തിന് തിരിച്ചടിയായി.
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,580 രൂപയായി.
വെള്ളി വില മാറിയില്ല; ഗ്രാമിന് 260 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) 18 കാരറ്റ് സ്വർണവില ഗ്രാമിന് 105 രൂപ കുറച്ച് 11,520 രൂപയായി നിശ്ചയിച്ചു.
ഇവരും വെള്ളിക്ക് നിശ്ചയിച്ച വില 260 രൂപ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

