സൗദി അറേബ്യയിലെത്തിയ ഇന്ത്യയുടെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഊർജ മന്ത്രി അബ്ദുൽഅസീസ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ഏറ്റവും വലിയ ഊർജോൽപന്ന വിതരണ പങ്കാളികളിലൊന്നാണ് സൗദി അറേബ്യ.
ഊർജ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ശക്തമാക്കുന്നത് ചർച്ചയായെന്ന് സൗദി മാധ്യമമായ ‘സൗദി ഗസറ്റ്’ റിപ്പോർട്ട് ചെയ്തു.
റിയാദിൽ നടന്ന ചർച്ചയിൽ സഹമന്ത്രിയും മന്ത്രിതല കൗൺസിൽ അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസേദ് അൽ-ഐബാനും സംബന്ധിച്ചു.
തുടർന്ന്, സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായും അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഹോർമുസ് പ്രതിസന്ധിക്കിടെ വിദേശകാര്യ മന്ത്രി എസ്.
ജയശങ്കർ കഴിഞ്ഞദിവസം യുഎഇ സന്ദർശിച്ചിരുന്നു; കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ഖത്തറും.
ഇന്ത്യയുടെ മുഖ്യ ഊർജ പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും തടസ്സമില്ലാതെ ഊർജ ലഭ്യത ഉറപ്പാക്കുകയുമാണ് മന്ത്രിമാരുടെയും ഡോവലിന്റെയും സന്ദർശന ലക്ഷ്യം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

