കൊച്ചി ∙ കൈവശമുള്ള സ്വർണത്തിന്റെ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ (ഇടിഎഫ്) നിക്ഷേപത്തിൽ ഒക്ടോബറിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. 85 കോടി ഡോളറാണ് ഒക്ടോബറിൽ ഇന്ത്യൻ നിക്ഷേപകർ ഇടിഎഫുകളിൽ നിക്ഷേപിച്ചത്.
ജനുവരി മുതൽ നവംബർ വരെയുള്ള 10 മാസ കാലയളവിൽ ഇന്ത്യൻ സ്വർണ ഇടിഎഫുകൾ അഞ്ചാം സ്ഥാനത്തായിരുന്നു.
ഇന്ത്യൻ നിക്ഷേപകർ ആ കാലയളവിൽ നിക്ഷേപിച്ചത് 291 കോടി ഡോളറായിരുന്നു.വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് ഒക്ടോബർ നിക്ഷേപത്തിൽ 633 കോടി ഡോളറുമായി അമേരിക്കയാണ് മുൻപിൽ. 451 കോടി ഡോളറുമായി ചൈനയാണ് രണ്ടാമത്.
നവംബർ ആദ്യ വാരം യുഎസിലെ നിക്ഷേപകർ 7.8 കോടി ഡോളറിന്റെ ഇടിഎഫ് യൂണിറ്റുകൾ വിറ്റപ്പോൾ മറ്റു രാജ്യങ്ങളിൽ വിറ്റത് 3.8 കോടി ഡോളറിന്റെ യൂണിറ്റുകളാണ്.
സ്വർണ വിലയിലെ കുതിച്ചുചാട്ടം ഏറ്റവും അധികം മുതലാക്കിയത് യുകെയാണ്. അവിടെ നിക്ഷേപകർ വിറ്റത് 350 കോടി ഡോളറിന്റെ ഇടിഎഫ് യൂണിറ്റുകളാണ്.
രണ്ടാം സ്ഥാനത്തുള്ള ജർമനിയിൽ നിക്ഷേപകർ വിറ്റത് 117 കോടി ഡോളറിന്റെ യൂണിറ്റുകളും.
സ്വർണ വില കൂടിയതനുസരിച്ചു ഇടിഎഫുകളിലെയും നിക്ഷേപം കൂടിയിട്ടുണ്ട്. ഈ വർഷം ഇതുവരെ സ്വർണ വിലയിൽ 60 ശതമാനം വർധന ഉണ്ടായിട്ടുണ്ട്.
ഒക്ടോബർ 17ന് സ്വർണ വില ഔൺസിന് റെക്കോർഡ് നിലയായ 4,381. 58 ഡോളറിൽ എത്തിയിരുന്നു.
അതിനു ശേഷം വില താഴ്ന്ന് പോയ വാരം 4,083.60 ഡോളറിൽ എത്തി. ഒക്ടോബർ 17 നു ഇന്ത്യയിലെ സ്വർണ വില 10 ഗ്രാമിന് 1,30,874 രൂപയിൽ എത്തിയിരുന്നു.
അത് ക്രമേണ താഴ്ന്ന് ഇപ്പോൾ 1,24,794 ൽ എത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

