‘ശിശു’വെന്ന സംസ്കൃത വാക്കിനെ ഒന്ന് പരിഷ്ക്കരിച്ചപ്പോൾ അതു ‘സിസൂക്ക’യായി, കുറച്ച് അച്ഛൻമാരുടെ ആഗ്രഹത്തിന്റെ സാഫല്യമാണത്. മക്കൾക്ക് ഡ്രസ്സുകൾ വാങ്ങാനുള്ള യാത്ര ചെന്നെത്തിച്ചത് സ്വന്തം കിഡ്സ് ബ്രാൻഡിലേക്ക്.
സിവിൽ സർവീസ് മോഹവും റെയിൽവേയിലെ ജോലിയുമൊക്കെ വിട്ട് മൂന്ന് സുഹൃത്തുക്കൾ ഒത്തു ചേർന്നപ്പോൾ ‘സിസൂക്ക’യെന്ന ബ്രാൻഡ് പിറന്നു. സംരംഭക സ്വപ്നങ്ങൾ സാധ്യമാക്കാൻ മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ഒരുക്കിയ ‘ വിൽ പങ്കെടുത്ത് ടീം ‘സിസൂക്ക’ നടത്തിയത് മിന്നും പ്രകടനം.
അന്താരാഷ്ട്ര ബ്രാൻഡായി മാറാൻ സാധ്യതയുണ്ടെന്ന് നിക്ഷേപക പാനൽ വിലയിരുത്തിയ സിസൂക്കയ്ക്ക് നിക്ഷേപം നേടാനായോ? വീഡിയോ കാണാം.
‘മൃദുവായിരിക്കണം.വായുസഞ്ചാരമുള്ളതാകണം, എല്ലാ കാലാവസ്ഥയ്ക്കും ഇണങ്ങുന്നതാകണം, ചർമ്മത്തിൽ അലർജിയുണ്ടാക്കരുത്’! മക്കൾക്കുള്ള ഡ്രസ്സുകൾ വാങ്ങാൻ ഒരുങ്ങിയപ്പോൾ സുഹൃത്തുക്കളായ റിനോ കുര്യനും ആർ.അബേലും റോയ് ജേക്കബും ഇതാണ് അന്വേഷിച്ചത്.
എന്നാൽ പലപ്പോഴും തേടൽ നിരാശയിൽ അവസാനിപ്പിച്ച് കിട്ടിയതുകൊണ്ട് തൃപ്തിപ്പെട്ട് വീട്ടിലേക്ക് മടങ്ങിയ നാളുകൾ. അങ്ങനെയുള്ളൊരു പതിവ് ദിനത്തിൽ ‘ എന്തുകൊണ്ട് ഒരു തുണിത്തരം നമുക്ക് തയാറാക്കികൂടാ?’ ഇവരുടെ മനസിൽ ഉദിച്ച ആശയമാണ് ‘സിസൂക്ക’ എന്ന ഇന്ത്യൻ കിഡ്സ്വെയർ ബ്രാൻഡിന്റെ തുടക്കം.
അങ്ങനെ 2022ൽ സിസൂക്ക വിപണിയിലെത്തി.
സിവിൽ സർവീസ് മെയിൻസ് പരീക്ഷയും അഭിമുഖവും പാസായ ശേഷമാണ് റിനോ പൂർണ സമയ സംരംഭകത്വത്തിലേക്ക് തിരിയുന്നത്. റെയിൽവേയിലെ ജോലി ഉപേക്ഷിച്ച് അബേലും പരസ്യമേഖലയിലെ ജോലി വിട്ട് റോയ് ജേക്കബും കൂടെചേർന്നു.
അപൂർവ ഇനം പരുത്തി ഉപയോഗിച്ച് 16 ഘട്ട
പ്രക്രിയയിലൂടെ ഉൽപാദിപ്പിക്കുന്ന ‘മസ്ലിൻ’ തുണിയാണ് സിസൂക്ക തങ്ങളുടെ കിഡ്സ്വെയറിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. തമിഴ്നാട് ഈറോഡിലുള്ള സ്വന്തം യൂണിറ്റിൽ തന്നെയാണ് ഇവയുടെ നെയ്ത്ത്. 100 ശതമാനം പ്രകൃതിദത്തവും രാസവസ്തുക്കൾ ചേരാത്തതുമായ ഉയർന്ന ഗുണമേന്മയുള്ള മസ്ലിനാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
വസ്ത്രങ്ങളിലേക്കുള്ള നിറങ്ങളും പ്രകൃതിദത്തമാണ്. മൃദുലമായതും ലൈറ്റ് വെയിറ്റുമാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സിസൂക്ക ബ്രാൻഡ് മസ്ലിൻ വസ്ത്രങ്ങളുടെ പ്രത്യേകത.
അതുകൊണ്ട് തന്നെ കുട്ടികൾക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുമെന്ന് ഇവർ പറയുന്നു.
ചൊറിച്ചിൽ, ചുവന്നു തടിക്കൽ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകില്ല. എല്ലാ ഉൽപന്നങ്ങളും ഐഎസ്ഒ സർട്ടിഫൈഡ് ലാബിൽ പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയതാണെന്ന് സ്ഥാപകരിലൊരാളായ റോയ് പറഞ്ഞു.
യാത്രകൾക്കായാലും ആഘോഷ അവസരങ്ങൾക്കായാലും കളിസ്ഥലത്തായാലും ട്രെൻഡും കംഫർട്ടും സ്റ്റൈലും ഒരുമിക്കുന്ന സിസൂക്ക വസ്ത്രങ്ങളിൽ കുട്ടികൾക്ക് തിളങ്ങാം.
ആദ്യ വർഷം 6.74 ലക്ഷം രൂപയുടെ വിൽപനയാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വിൽപന 1.2 കോടി രൂപയിലെത്തി.
നിലവിൽ 150 തിലേറെ ഉൽപന്നങ്ങൾ കിസ്ഡിന്റെ വിവിധ വിഭാഗങ്ങളിലായി വിപണിയിലെത്തിക്കുന്നുണ്ട്. www.ziuka.in എന്ന സിസൂക്കയുടെ വെബ്സൈറ്റ് വഴിയും ആമസോൺ പോലുള്ള മാർക്കറ്റ് പ്ലേസുകളിലൂടെയുമാണ് വിൽപന.
ആശുപത്രികളിലും വിൽപനയുണ്ട്. നിലവിൽ 4 വയസ്സുവരെയുള്ളവർക്കുള്ള വസ്ത്രങ്ങളാണ് സിസൂക്ക തയാറാക്കുന്നത്.
കൂടുതൽ ഡിസൈനുകളുമായി രാജ്യാന്തര വിപണിയിലേക്ക് ബിസിനസ് വ്യാപിക്കുകയാണ് ടീമിന്റെ അടുത്ത ടാർഗെറ്റ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

