ഇറാനമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളുടെ മേൽ 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് ഭീഷണിയിൽ പ്രതികരണവുമായി ശശി തരൂർ എംപി. 25 ശതമാനം തീരുവ തന്നെ ഇന്ത്യൻ കമ്പനികൾക്ക് താങ്ങാനാവുന്നതല്ല.
അതിനിടയിലാണ് റഷ്യൻ ബന്ധം ചൂണ്ടിക്കാട്ടി തീരുവ 50 ശതമാനമാക്കിയത്. ഇറാൻ വ്യാപാരത്തിൽ 25 ശതമാനം കൂടി ചുമത്തിയാൽ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 75 ശതമാനം തീരുവ നൽകേണ്ടി വരും.
ഈ നിരക്കിൽ യുഎസിലേക്കുള്ള കയറ്റുമതി ഒരു ഇന്ത്യൻ കമ്പനിക്കും ലാഭകരമാകില്ലെന്ന് തരൂർ പറഞ്ഞു.
പുതുതായി സ്ഥാനമേറ്റെടുത്ത യുഎസ് അംബാസഡർ സെർജിയോ ഗോറിന് ഇന്ത്യ–യുഎസ് വ്യാപാര ചർച്ചയിൽ നിർണായക പങ്കുവഹിക്കാനാകുമെന്നും പാർലമെന്റിന്റെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ തരൂർ പറഞ്ഞു.
ഇന്ത്യയ്ക്ക് മേലുള്ള യുഎസ് താരിഫിൽ ഞാന്‍ തുടക്കം മുതൽ ആശങ്കയിലാണ്. ആദ്യത്തെ 25 ശതമാനം തീരുവ തന്നെ പ്രശ്നമാണ്.
അതിനിടയിലാണ് കൂടുതൽ തീരുവ കൂടി ചുമത്തിയത്. യുഎസ് വിപണിയില്‍ ഇന്ത്യയോടൊപ്പം മൽസരിക്കുന്ന വിയറ്റ്നാം, തായ്ലൻഡ്, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങൾക്ക് ശരാശരി 15–19 ശതമാനം വരെയാണ് തീരുവ ചുമത്തിയിരിക്കുന്നത്. ഇതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.
മരുന്നുകൾ പോലുള്ള ചില ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ മാത്രമാണ് യുഎസ് ഒഴിവാക്കിയിരിക്കുന്നത്.
തുടർന്നും യുഎസിൽ വിൽപ്പന നടത്താൻ കഴിയുന്ന ഉൽപന്നങ്ങളാണിത്. മറ്റ് ഉൽപന്നങ്ങളൊന്നും തന്നെ ലാഭകരമാകില്ല.
ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാടെന്താണെന്ന് എനിക്ക് അറിയില്ല. എന്നാല്‍ നിലവിലെ സാഹചര്യം ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു .
ഇറാൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാട് കടുപ്പിക്കുന്നതിനിടെയാണ് തരൂരിന്റെ പരാമർശമെന്നതും ശ്രദ്ധേയം.
ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ട്രംപ് പുറത്തുവിട്ടിട്ടില്ല.
പ്രക്ഷോഭകാരികളെ സഹായിക്കാൻ സൈനിക നടപടി അടക്കം പരിഗണിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

