പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധം കലുഷിതമായതോടെ, ഇന്ത്യയുമായുള്ള സൗഹൃദം കൂടുതൽ ശക്തമാക്കാൻ അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ. കഴിഞ്ഞ 3 മാസത്തിനിടെ മൂന്നാമത്തെ അഫ്ഗാൻ മന്ത്രിയും ചർച്ചകൾക്കായി ഇന്ത്യയിലേക്ക് എത്തുകയാണ്.
അഫ്ഗാൻ പൊതു ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഈയാഴ്ച ഇന്ത്യയിലെത്തും.
കഴിഞ്ഞ ഒക്ടോബറിൽ അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയും നവംബറിൽ വാണിജ്യമന്ത്രി നൂറുദ്ദീൻ അസീസിയും ഇന്ത്യ സന്ദർശിച്ചിരുന്നു. അതിർത്തി തർക്കത്തെ തുടർന്ന് പാക്ക്-അഫ്ഗാൻ ചെക്ക് പോസ്റ്റുകൾ രണ്ടുമാസത്തോളമായി പാക്കിസ്ഥാൻ അടച്ചിട്ടിരിക്കുകയാണ്.
കടൽ അതിർത്തി ഇല്ലാത്ത അഫ്ഗാൻ രാജ്യാന്തര വ്യാപാരത്തിന് ആശ്രയിച്ചിരുന്നത് പാക്കിസ്ഥാനെ ആയിരുന്നു.
പാക്കിസ്ഥാന്റെ വിമാനത്താളവം, തുറമുഖം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും തടഞ്ഞതിനാൽ ഇന്ത്യ ഉൾപ്പെടെ മറ്റ് രാജ്യങ്ങളെ ആശ്രയിക്കാനുള്ള ശ്രമത്തിലാണ് അഫ്ഗാൻ. പാക്കിസ്ഥാനും അഫ്ഗാനും തമ്മിലെ വ്യാപാരവും ഏറക്കുറെ നിലച്ചു.
മരുന്നുകൾക്ക് ഉൾപ്പെടെ ഇന്ത്യയെ കൂടുതലായി ആശ്രയിക്കുന്നതിന്റെ ഭാഗവുമായാണ് ജലാൽ ജലാലി ഇന്ത്യയിലേക്ക് എത്തുന്നത്.
നിലവിൽ കാബൂളിൽ ഇന്ത്യ സജ്ജമാക്കിയ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് പ്രവർത്തിക്കുന്നുണ്ട്. നവംബറിൽ ഇന്ത്യ മലേറിയ, ഡെങ്കി തുടങ്ങിയ രോഗങ്ങൾക്കുള്ള 16 ടണ്ണിലേറെ മരുന്നുകൾ അഫ്ഗാനിൽ എത്തിച്ചിരുന്നു.
മുത്തഖിയുടെ സന്ദർശന വേളയിൽ ഇന്ത്യ 20 ആംബുലൻസുകളും അഫ്ഗാന് സമ്മാനിച്ചു.
അഫ്ഗാനിലെ ബഗ്രാമി ജില്ലയിൽ ഓങ്കോളജി, ട്രോമ സെന്ററുകളും മറ്റേണിറ്റി ക്ലിനിക്കും ഉൾപ്പെടുന്ന 30-കിടക്കകളുള്ള ആശുപത്രിയും ഇന്ത്യയുടെ സഹകരണത്തോടെ സജ്ജമാക്കും. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇനി പാക്കിസ്ഥാനുമായി വ്യാപാരബന്ധത്തിനില്ലെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നു.
പാക്കിസ്ഥാനെ ഒഴിവാക്കി ഇന്ത്യ, ഇറാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളെയാണ് ഇപ്പോൾ അവർ ആശ്രയിക്കുന്നത്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

