ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ച വിപിവിവി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക വിവാദത്തിൽ വഴിതിരിവ്.
ഒന്നരക്കോടി രൂപ നഷ്ടപ്പെട്ടുവെന്ന പരാതി ഒത്തുതീർപ്പായതിനെ തുടർന്ന്, കേസിൽ അറസ്റ്റിലായിരുന്ന വെങ്കിട്ട വെങ്കിട്, രാഹുൽ രാജീവ് നായർ, ഹിതേഷ് കുമാർ എന്നിവർക്ക് ഡൽഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു.
പരാതിക്കാരും പ്രതികളും തമ്മിൽ നടത്തിയ ഒത്തുതീർപ്പ് ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ പുതിയ നടപടി. ഡൽഹിയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് മുൻപ് വലിയ തോതിലുള്ള നിയമനടപടികൾ ഉണ്ടായിരുന്നുവെങ്കിലും, ഇരുവിഭാഗങ്ങളും തമ്മിലുള്ള പരസ്യമായ ധാരണയെ തുടർന്നാണ് കേസ് കോടതിക്ക് പുറത്ത് പരിഹരിച്ചത്.
ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

