അമേരിക്കയും ചൈനയും അടക്കമുള്ള വൻകിട സാമ്പത്തിക ശക്തികളെ വളർച്ചാ നിരക്കിൽ ഇന്ത്യ മറികടക്കുമെന്ന് രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) പുതിയ പ്രവചനം.
ഐഎംഎഫിന്റെ ഒക്ടോബറിലെ വേൾഡ് ഇക്കണോമിക് ഔട്ലുക്ക് പ്രകാരം ഇന്ത്യ 2026ൽ 7.8 ശതമാനവും 2027ലും 2028ലും 7% വീതവും വളർച്ച കൈവരിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻപ് നടത്തിയ പ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കണക്കുകൾ പരിഷ്കരിച്ചിരിക്കുന്നത്.
2026ൽ ഇന്ത്യ 7.1 വളർച്ച നേടുമെന്നായിരുന്നു ആർബിഐയുടെ പ്രഖ്യാപനം. പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും ആഭ്യന്തര വിപണിയുടെ കരുത്ത് രാജ്യത്തിന് തുണയാകുന്നുണ്ട്.
സേവന മേഖലയിലെ മിന്നുന്ന പ്രകടനം നേട്ടമാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, ചൈനയുടെ വളർച്ചനിരക്ക് 2026ൽ 4.5 ശതമാനത്തിലേക്ക് താഴുമെന്നാണ് വിലയിരുത്തൽ (നേരത്തേ 5%).
2027ൽ ഇത് 4 ശതമാനത്തിലേക്ക് കുറയുമെന്നും കണക്കാക്കുന്നു. ആഗോള സമ്പദ്വ്യവസ്ഥയുടെ വളർച്ചാ അനുമാനം 3.1% ആയാണ് പരിഷ്കരിച്ചിട്ടുള്ളത് (നേരത്തേ 3.5%).
2027ൽ ആഗോള വളർച്ച 3.4% ആകുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികൾ
ഉയർന്ന എണ്ണവില, വിലക്കയറ്റം, ഉയർന്ന കറന്റ് അക്കൗണ്ട് കമ്മി, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ എന്നിവയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികൾ.
വിവിധ രാജ്യങ്ങളുടെ 2026ലെ വളർച്ചാപ്രതീക്ഷകൾ (ബ്രായ്ക്കറ്റിൽ 2027ലെ അനുമാനം)
വികസിത രാജ്യങ്ങൾ
∙ യുഎസ് : 2.3% (2.3%)
∙ യൂറോ മേഖല : 1.1% (1.2%)
∙ ജർമനി : 1.3% (1.1%)
∙ ഫ്രാൻസ് : 0.4% (0.7%)
∙ ഇറ്റലി : 0.8% (0.6%)
∙ സ്പെയിൻ : 2.5% (1.8%)
∙ ജപ്പാൻ : 0.7% (0.7%)
∙ യുകെ : 1.3% (1.2%)
∙ കാനഡ : 1.1% (1.7%)
വികസ്വര രാജ്യങ്ങൾ
∙ ചൈന : 5.1% (4.9%)
∙ ഇന്ത്യ : 7% (7%)
∙ റഷ്യ : 0.9% (0.9%)
∙ ബ്രസീൽ : 2.2% (1.9%)
∙ മെക്സിക്കോ : 1.5% (1.8%)
പശ്ചിമേഷ്യ
∙ സൗദി അറേബ്യ : -3.3% (+7.9%)
(ഇന്ത്യയേക്കാളും ഉയർന്ന വളർച്ചയാണ് ഇതുപ്രകാരം സൗദി അറേബ്യ കൈവരിക്കുക)
ആഫ്രിക്ക
∙ നൈജീരിയ : 4.2% (4.3%)
∙ ദക്ഷിണാഫ്രിക്ക : 1% (1.3%)
ഇന്ത്യ കലണ്ടർ വർഷത്തിനു പകരം ഏപ്രിലിൽ ആരംഭിച്ച് മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷമാണ് പിന്തുടരുന്നതെന്നതിനാൽ, അതിനനുസരിച്ചാണ് ഐഎംഎഫ് ഇന്ത്യൻ ജിഡിപി അനുമാനം ചിട്ടപ്പെടുത്തിയത്. 2025-26ലെ വളർച്ചയാണ് 7.8%.
തുടർന്നുള്ള രണ്ടു സാമ്പത്തിക വർഷങ്ങളിലെ വളർച്ചാപ്രതീക്ഷ 7% വീതം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

