ഉപരിപഠനത്തിനും മെച്ചപ്പെട്ട തൊഴിലവസരങ്ങൾക്കുമായി വിദേശത്തേക്ക് യാത്ര തിരിക്കുന്ന യൂട്യൂബ് ജെൻസി വിഭാഗത്തിൽപ്പെട്ട
യുവാക്കളുടെ എണ്ണം നിരന്തരം വർധിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ രാജ്യത്തെ ജീവിതരീതിയോടും സംസ്കാരത്തോടും ഇണങ്ങിചേരാൻ ഡിജിറ്റൽ കാലത്തെ യുവതലമുറയ്ക്ക് എളുപ്പമാണെങ്കിലും, സ്വന്തമായി സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കേണ്ടി വരുന്നത് ഭൂരിഭാഗം പേരെയും സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ്.
മാതാപിതാക്കളുടെ സംരക്ഷണത്തിൽ നിന്ന് മാറി സ്വന്തം വരുമാനം കൊണ്ടോ പാർട്ട് ടൈം ജോലികൾ വഴിയുള്ള പോക്കറ്റ് മണി കൊണ്ടോ വിദേശത്ത് ജീവിച്ചുതുടങ്ങാൻ കൃത്യമായ ആസൂത്രണം അത്യാവശ്യമാണ്. ഒരു ഇന്ത്യൻ വിദ്യാർത്ഥി എൻആർഐ പദവിയിലേക്ക് മാറும்போது സാമ്പത്തിക ഇടപാടുകൾ എങ്ങനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാം എന്ന് പരിശോധിക്കാം.
1. നാട്ടിൽ ചെയ്യേണ്ട
പ്രാഥമിക ഒരുക്കങ്ങൾ
വിദേശത്ത് എത്തിയ ശേഷം പണം സുഗമമായി ഉപയോഗിക്കുന്നതിന് യാത്ര തിരിക്കുന്നതിന് മുൻപ് നാട്ടിൽ തന്നെ ചില ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ട്. ∙ മൾട്ടി-കറൻസി ഫോറെക്സ് കാർഡ്
വിദേശ രാജ്യങ്ങളിൽ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് ലഭിക്കാൻ ചിലപ്പോൾ ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കാം.
അതുവരെയുള്ള ദൈനംദിന ചെലവുകൾ സുരക്ഷിതമായി നിർവഹിക്കാൻ ഫോറെക്സ് കാർഡുകളാണ് ഏറ്റവും അനുയോജ്യം. ഇന്ത്യയിലെ പ്രമുഖ പൊതു-സ്വകാര്യ ബാങ്കുകൾ ഇത്തരം കാർഡുകൾ നൽകിവരുന്നുണ്ട്.
∙ നേട്ടങ്ങൾ പലവിധം
നാട്ടിലെ സാധാരണ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ വിദേശത്ത് ഉപയോഗിക്കുമ്പോൾ ഓരോ ഇടപാടിനും പ്രത്യേക മാർക്ക്-അപ്പ് ഫീസും കറൻസി കൺവേർഷൻ ചാർജും നൽകേണ്ടി വരും. എന്നാൽ ഫോറെക്സ് കാർഡുകളിൽ ഈ തുകകൾ പൂർണ്ണമായും ഒഴിവാക്കാം.
ഇതിൽ ആവശ്യമുള്ള വിവിധ വിദേശ കറൻസികൾ മുൻകൂട്ടി ലോഡ് ചെയ്യാൻ സാധിക്കും. അതുവഴി കറൻസി നിരക്കുകളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചലുകൾ മൂലമുള്ള സാമ്പത്തിക നഷ്ടങ്ങൾ തടയാം.
∙ റസിഡന്റ് അക്കൗണ്ട് സ്റ്റാറ്റസ് മാറ്റുക
വിദേശത്തേക്ക് കുടിയേറുമ്പോൾ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (FEMA) നിയമപ്രകാരം ഇന്ത്യയിലെ നിങ്ങളുടെ സാധാരണ സേവിങ്സ് അക്കൗണ്ടുകൾ അതേപടി നിലനിർത്താൻ സാധിക്കില്ല. അവ റെസിഡന്റ് സ്റ്റാറ്റസിൽ നിന്നും എൻആർഐ സ്റ്റാറ്റസിലേക്ക് മാറ്റേണ്ടതുണ്ട്.
∙ രണ്ടുതരം അക്കൗണ്ടുകൾ
പ്രവാസിയായിക്കഴിഞ്ഞാൽ നാട്ടിലെ ബാങ്കിങ് ഇടപാടുകൾക്കായി പ്രധാനമായും രണ്ട് അക്കൗണ്ടുകളാണ് ഉള്ളത്. ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ കൃത്യമായി മനസ്സിലാക്കി വേണം ഇടപാടുകൾ നടത്താൻ.
പഠിക്കുന്ന രാജ്യത്ത് പാർട്ട് ടൈം ജോലി ചെയ്ത് ആ പണം നാട്ടിലേക്ക് അയക്കാൻ താൽപ്പര്യപ്പെടുന്നുവെങ്കിൽ എൻആർഇ അക്കൗണ്ട് ഉപയോഗിക്കുന്നതാണ് ഏറ്റവും മികച്ചത്. 2.
വിദേശത്ത് എത്തിയ ശേഷം ചെയ്യേണ്ട കാര്യങ്ങൾ
പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനൊപ്പം അവിടത്തെ സാമ്പത്തിക കാര്യങ്ങൾ കൃത്യമായി ക്രമീകരിക്കാനും തുടക്കത്തിലേ തന്നെ മുൻകൈ എടുക്കണം.
∙ ലോക്കൽ സ്റ്റുഡന്റ് ബാങ്ക് അക്കൗണ്ട്
യൂണിവേഴ്സിറ്റി നൽകിയ ഐഡിയോ അല്ലെങ്കിൽ വിസയോ ഉപയോഗിച്ച് അവിടുത്തെ ബാങ്കിൽ ഒരു ‘സ്റ്റുഡന്റ് അക്കൗണ്ട്’ തുറക്കുക. മിക്ക വിദേശ ബാങ്കുകളും വിദ്യാർത്ഥികൾക്ക് പ്രതിമാസ മെയിന്റനൻസ് ഫീസ് പൂർണ്ണമായി ഒഴിവാക്കി നൽകാറുണ്ട്.
കോൺടാക്റ്റ്ലെസ് പേയ്മെന്റുകൾക്കായി ഈ അക്കൗണ്ട് ആപ്പിൾ പേ, ഗൂഗിൾ പേ തുടങ്ങിയ ഡിജിറ്റൽ വോലറ്റുകളുമായി ബന്ധിപ്പിക്കാവുന്നതാണ്. ∙ നിയോ ബാങ്കുകളും ഡിജിറ്റൽ ആപ്പുകളും
പരമ്പരാഗത ബാങ്കുകളെ അപേക്ഷിച്ച് ഇന്നത്തെ ജെൻസി വിഭാഗം കൂടുതൽ താൽപ്പര്യപ്പെടുന്നത് നിയോ ബാങ്കുകളെയാണ്.
കുറഞ്ഞ ചെലവിൽ സുഹൃത്തുക്കൾക്കിടയിൽ പണം പങ്കുവെക്കാനും (Split) അന്താരാഷ്ട്ര തലത്തിൽ പണം അയക്കാനും ഇവ ഏറെ സഹായിക്കും. ∙ ഇന്റർനാഷനൽ മണി ട്രാൻസ്ഫർ
നാട്ടിൽ നിന്ന് ഫീസ് അയക്കാനും, പാർട്ട്-ടൈം ജോലിയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ നിന്ന് തിരിച്ച് നാട്ടിലേക്ക് പണം അയക്കാനും പരമ്പരാഗത ബാങ്ക് ഇടപാടുകളെക്കാളും ലാഭകരമായത് Wise, Remitly തുടങ്ങിയ ഡിജിറ്റൽ ട്രാൻസ്ഫർ പ്ലാറ്റ്ഫോമുകളാണ്.
ബാങ്കുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട എക്സ്ചേഞ്ച് റേറ്റും കുറഞ്ഞ സർവീസ് ചാർജുമാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്.
3. സ്മാർട്ട് നിക്ഷേപ തന്ത്രങ്ങൾ
പഠനകാലത്ത് തന്നെ ചെറിയ തുകകൾ മാറ്റിവെച്ച് നിക്ഷേപ ശീലം വളർത്തിയാൽ അത് ഭാവിയിൽ വലിയ സാമ്പത്തിക സ്വാതന്ത്ര്യം സമ്മാനിക്കും.
നിക്ഷേപങ്ങൾ ആരംഭിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
∙ എമർജൻസി ഫണ്ട്
പാർട്ട് ടൈം വരുമാനത്തിൽ നിന്ന് അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കോ മറ്റ് അത്യാവശ്യങ്ങൾക്കോ വേണ്ടി കുറഞ്ഞത് 3 മാസത്തെ ലിവിങ് കോസ്റ്റ് വരുന്ന തുക പ്രത്യേക അക്കൗണ്ടിൽ മാറ്റി സൂക്ഷിക്കുക. ∙ സ്റ്റെപ്പ് അപ്പ് എസ്ഐപി
എൻആർഇ അക്കൗണ്ട് വഴി ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകളിൽ പ്രതിമാസം ചെറിയ തുകകൾ നിക്ഷേപിക്കാം.
വരുമാനം വർദ്ധിക്കുന്നതനുസരിച്ച് നിക്ഷേപവും സ്വയം ഉയർത്തുന്ന സ്റ്റെപ്പ്അപ്പ് എസ്ഐപി രീതി പിന്തുടർന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ കോമ്പൗണ്ടിങ്ങിന്റെ വലിയ നേട്ടങ്ങൾ സ്വന്തമാക്കാം. ∙ ആഗോള നിക്ഷേപങ്ങൾ പരീക്ഷിക്കാം
കൂടുതൽ വരുമാനമുള്ളവർക്ക് ഇന്ത്യയുടെ രാജ്യാന്തര ഫിനാൻഷ്യൽ ഹബ്ബായ ഗിഫ്റ്റ് സിറ്റി വഴി മ്യൂച്വൽ ഫണ്ടുകളിലും ബോണ്ടുകളിലും നിക്ഷേപിക്കുന്നത് പരീക്ഷിക്കാവുന്നതാണ്.
ഇത് പോർട്ട്ഫോളിയോയുടെ നിക്ഷേപ മിശ്രണം ഉറപ്പാക്കുന്നതിനൊപ്പം ടാക്സ് എഫിഷ്യൻസിയോടെ നാട്ടിലെ മികച്ച സെക്ടറുകളിൽ നിക്ഷേപിക്കാനും വഴിയൊരുക്കും. 4.
വിദ്യാഭ്യാസ വായ്പ എടുത്തവർ ശ്രദ്ധിക്കാൻ
വിദേശപഠനത്തിനായി ലോൺ എടുത്തവർ തിരിച്ചടവിനെക്കുറിച്ച് കൃത്യമായ ഒരു പ്ലാൻ തയ്യാറാക്കണം. പഠനകാലത്ത് തിരിച്ചടവിന് ബാങ്കുകൾ ഇളവ് (Moratorium Period) അനുവദിക്കുമെങ്കിലും ആ സമയത്തും പലിശ നൽകേണ്ടതുണ്ട്.
ആ പലിശ തുക മാതാപിതാക്കൾ കൃത്യമായി അടച്ചാൽ പിൽക്കാലത്തെ ഇഎംഐ ഭാരം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. പാർട്ട് ടൈം ജോലിയിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ലോൺ വേഗത്തിൽ തീർക്കാം.
മിക്ക വിദേശ കറൻസികളുടെയും മൂല്യം ഇന്ത്യൻ രൂപയേക്കാൾ കൂടുതലായതിനാൽ, മിച്ചം പിടിക്കുന്ന ചെറിയ തുക പോലും നാട്ടിലേക്ക് അയച്ച് ലോണിലേക്ക് മുൻകൂറായി അടയ്ക്കാൻ സാധിക്കും. ദീർഘകാലാവധിയുള്ള വായ്പകൾ ഇത്തരത്തിൽ നേരത്തെ ക്ലോസ് ചെയ്താൽ വലിയ സാമ്പത്തിക ബാധ്യതകളിൽ നിന്ന് രക്ഷനേടാം.
∙ നികുതി നിയമങ്ങൾ അറിഞ്ഞിരിക്കുക
താമസിക്കുന്ന രാജ്യത്തെ ടാക്സ് നിയമങ്ങൾ, ഇന്ത്യയുമായുള്ള DTAA (Double Taxation Avoidance Agreement) കരാർ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കിയാൽ അനാവശ്യമായി അധിക നികുതി നൽകുന്നത് ഒഴിവാക്കാൻ സാധിക്കും. ∙ ഒഴിവാക്കേണ്ട
പിഴവുകൾ
വിദേശത്ത് ക്രെഡിറ്റ് സ്കോറിന് വലിയ പ്രാധാന്യമുണ്ട്. എന്നാൽ അത് മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ അമിതമായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കടക്കെണിയിൽ ചെന്നുചാടാതിരിക്കാൻ ശ്രദ്ധിക്കുക.
ബില്ലുകൾ ഓരോ മാസവും കൃത്യസമയത്ത് തന്നെ അടച്ചു തീർക്കണം. ഓൺലൈൻ ഷോപ്പിങ്ങുകളിൽ കയ്യിൽ പണമില്ലാതെ വാങ്ങിക്കൂട്ടുന്ന Buy Now, Pay Later രീതികൾ അന്ധമായി പിന്തുടർന്നാൽ ബഡ്ജറ്റ് ആകെ താളം തെറ്റും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

