സംസ്ഥാനത്തെ സ്വർണവിലയിൽ വർധന. യുഎസ് – ഇറാൻ സമാധാന ശ്രമങ്ങൾ പുനരാരംഭിച്ചെന്ന വാർത്തകൾക്ക് പിന്നാലെയാണിത്.
ഗ്രാമിന് രൂപ 135 രൂപ വർധിച്ച് 14,110 രൂപയിലെത്തി. പവൻ വിലയിൽ 1,080 രൂപയുടെ വർധനയുണ്ട്.
പവന് 1,12,880 രൂപയാണ് കേരളത്തിലെ പുതിയ വില.
ഇസ്ലമാബാദിൽ നടന്ന ഇറാൻ – യുഎസ് സമാധാന ചര്‍ച്ച ഹോർമുസ് അടക്കമുള്ള വിഷയങ്ങളിൽ തട്ടി പരാജയപ്പെട്ടിരുന്നു. പിന്നാലെ സ്വർണവില കുറഞ്ഞു.
ഹോർമുസിൽ യുഎസ് ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തിയത് ക്രൂഡ് ഓയിൽ വിലയും ഉയർത്തി. ഇതും സ്വര്‍ണവില ഇടിയാൻ കാരണമായി.
എന്നാൽ ഇരുവിഭാഗവും സമാധാന ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്നും നിലവിലെ വെടിനിർത്തൽ കരാർ അവസാനിക്കുന്നതിന് മുമ്പ് വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നുമുള്ള സൂചനകൾ വന്നതോടെ ട്രെൻഡ് മാറി. ക്രൂഡ് ഓയിൽ വില ഇടിഞ്ഞു.
പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കിലും മാറ്റമുണ്ടായി. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നു.
നിലവിൽ ഔൺസിന് 4,769 ഡോളറെന്ന നിലയിലാണ് സ്വർണം.
നിക്ഷേപകർക്ക് മടി
അതേസമയം, സൂചനകൾ പോസിറ്റീവാണെങ്കിലും സ്വര്‍ണത്തിൽ നിക്ഷേപകരുടെ വലിയ തള്ളിക്കയറ്റം കാണാനില്ല. മുൻകാല സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സ്വർണവില പരിധി വിട്ട് ഉയരുന്നുമില്ല.
പുതിയ സംഭവവികാസങ്ങളിൽ വിപണി പ്രതീക്ഷയിലാണെങ്കിലും യുഎസ് ഫെഡറല്‍ റിസർവിന്റെ അടിസ്ഥാന പലിശ കുറയ്ക്കല്‍ തീരുമാനം അടക്കമുള്ള വിഷയങ്ങളിൽ ആശങ്കയുണ്ട്. നവംബറിലെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് വരെ എണ്ണ വില ഉയർന്നു നിൽക്കാനാണ് സാധ്യതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നത്.
ഇത് ഫെഡറൽ റിസർവിന്റെ പലിശ കുറയ്ക്കൽ തീരുമാനത്തെ ബാധിക്കുമോയെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്.
പലിശ നിരക്കിലെ മാറ്റം സ്വർണവിലയിൽ നിർണായകമാണ്. കേന്ദ്രബാങ്കുകൾ പലിശ നിരക്ക് കുറച്ചാൽ സ്വർണത്തിലെ നിക്ഷേപം വർധിക്കുകയും വില കൂടുകയും ചെയ്യും.
മറിച്ചാണെങ്കിൽ വില കൂടുന്നതാണ് പതിവ്.
ആഭരണം വാങ്ങാൻ
കേരളത്തിൽ നിലവിലെ വിലയിൽ ഒരു പവൻ സ്വർണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി സഹിതം 1.28 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് കേരളത്തിൽ മൂന്നു മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി ഈടാക്കുന്നത്.
മൂന്നു ശതമാനം ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജും 18 ശതമാനം പണിക്കൂലിയും ചേർത്ത് 53.5 രൂപയും നൽകണം. ഇതെല്ലാം ചേർത്തുള്ള തുകയാണ് മുകളിൽ നൽകിയിരിക്കുന്നത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നൽകാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 110 രൂപ വർധിച്ച് 11,660 രൂപയിലെത്തി.
ചില ജ്വല്ലറികളിൽ ഗ്രാമിന് 11,595 രൂപയ്ക്കും വിൽപന നടക്കുന്നുണ്ട്. ഗ്രാമിന് 255 രൂപയിലാണ് സംസ്ഥാനത്തെ വെള്ളി വിൽപന. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

