പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ച പൊളിഞ്ഞതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ബ്ലോക്ക് ചെയ്യുമെന്ന് ഭീഷണി മുഴക്കിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘കണക്കിന്’ കളിയാക്കി ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ്. ‘‘ഇപ്പോഴത്തെ ഇന്ധനവില ആസ്വദിച്ചോളൂ. ഈ പറയുന്ന ‘ബ്ലോക്കേഡ്’ കൊണ്ട് ഡോളറിന് 4-5 ഡോളർ എന്ന ഇന്ധനവില നിങ്ങൾക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓർമയായി മാറും’’ – ഖാലിബാഫ് എക്സിൽ പറഞ്ഞു.
വൻ വൈറലായി മാറിയ ഇതേ പോസ്റ്റിൽ ഖാലിബാഫ് പങ്കുവച്ച ഒരു ഗണിത ഫോർമുലയാണ് ഏറ്റവുമധികം ചർച്ചയായത്.
ട്വീറ്റിനൊപ്പം ഖാലിബാഫ് ചേർത്തത് ഇങ്ങനെ ΔO_BSOH>0 ⇒ f(f(O))>f(O).
Enjoy the current pump figures. With the so-called ‘blockade’, Soon you’ll be nostalgic for $4–$5 gas.
ΔO_BSOH>0 ⇒ f(f(O))>f(O)
എന്താണ് ഈ ഫോർമുല?
ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ഇത്രകാലം വാശിപിടിച്ച ട്രംപ്, ഇപ്പോഴത് പൂട്ടി ഇറാന് സാമ്പത്തികമായി ആഘാതമേൽപ്പിക്കുമെന്നാണ് പറയുന്നത്. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ രാജ്യാന്തര ക്രൂഡ് ഓയിൽ വില വീണ്ടും 100 ഡോളർ കടന്ന് മുന്നേറി.
ബാരലിന് 8.55% കുതിച്ച് യുഎസ് (ഡബ്ല്യുടിഐ) ക്രൂഡ് വില 104.8 ഡോളറിലും ബ്രെന്റ് വില 7.41% ഉയർന്ന് 102.3 ഡോളറിലും എത്തി.
ഇതിനിടെയായിരുന്നു ഖാലിബാഫിന്റെ പോസ്റ്റ്. എന്താണ് ΔO_BSOH>0 ⇒ f(f(O))>f(O) എന്ന് നോക്കാം.
∙ ΔO_BSOH > 0 : എണ്ണവില ‘പോസിറ്റീവ്’ ആയി ഉയരുമെന്നാണ് ΔO എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
∙ BSOH>0 : ബ്ലോക്കേഡ് സ്ട്രെയിറ്റ് ഓഫ് ഹോർമുസ് എന്ന് ഇംഗ്ലിഷിൽ എഴുതുമ്പോൾ ഓരോ വാക്കിന്റെയും ആദ്യ അക്ഷരമാണ് ബിഎസ്ഒഎച്ച്. ∙ ⇒: വിലയെ മുന്നോട്ട് നയിക്കുമെന്ന് ഈ ചിഹ്നം അർഥമാക്കുന്നു. ∙ f(f(O))>f(O) : സാധാരണഗതിയിൽ (ഫസ്റ്റ്-ഓർഡർ-ഇഫക്റ്റ്/f(O)) സംഭവിക്കേണ്ട
വിലവർധനയെ ആശങ്കയോടെയുള്ള വാങ്ങൽ (പാനിക് ബയിങ്), വിതരണശൃംഖലയിലെ തടസ്സം, ഭൗമരാഷ്ട്രീയ പ്രശ്നം തുടങ്ങിയവ അഥവാ f(f(O)) മൂലമുള്ള വിലവർധന കടത്തിവെട്ടുമെന്നാണ് ഇതിനർഥം. അതായത്, വില നമ്മളുദ്ദേശിക്കുന്നതിനേക്കാൾ കൂടാൻ ട്രംപിന്റെ ഭീഷണി ഇടവരുത്തുമെന്ന് ഖാലിബാഫ് പറയുന്നു.
യുഎസിൽ വൈറ്റ്ഹൗസിന് സമീപത്തെ നിലവിലെ ഇന്ധനവിലയും ട്വീറ്റിൽ ചിത്രത്തിനൊപ്പം ഖാലിബാഫ് പങ്കുവച്ചു.
പലയിടത്തും 4-5 ഡോളറിനുള്ളിലാണ് വില. ഇത് പഴങ്കഥയാകുമെന്നും വില കുതിക്കുമെന്നും പറയുന്ന ഖാലിബാഫ്, ഈ വിലയെ യുഎസ് ജനത ‘മിസ്’ ചെയ്യുമെന്നും പറയുന്നു.
ഇറാൻ വീണ്ടും ചർച്ചയ്ക്ക് നിർബന്ധിതരാകുമെന്നും അമേരിക്കയുടെ നിബന്ധനകൾക്ക് വഴങ്ങുമെന്നുമാണ് ട്രംപ് പറയുന്നത്. ഹോർമുസ് അടച്ച് ഇറാനെ സാമ്പത്തികമായി കൂടുതൽ ശ്വാസംമുട്ടിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് X/Prime Minister’s Office/Pakistanൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

