പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ യുഎസ്, ഇറാനിയൻ അധികൃതർ തമ്മിൽ ‘സമാധാന ചർച്ച’ നടക്കാനിരിക്കേ രാജ്യാന്തര ക്രൂഡ് ഓയിൽ വില താഴേക്ക്. യുഎസ് ക്രൂഡ് വില ബാരലിന് 1.33% താഴ്ന്ന് 96.57 ഡോളറിലെത്തി.
ബ്രെന്റ് ക്രൂഡ് വില 0.75% കുറഞ്ഞ് 95.20 ഡോളറും.
യുഎഇയുടെ ക്രൂഡ് ഇനവും റഷ്യൻ എണ്ണയ്ക്ക് ബദലായി ഇന്ത്യൻ കമ്പനികൾ വലിയതോതിൽ വാങ്ങിയിരുന്നതുമായ മർബൻ ക്രൂഡിന്റെ വില 1.47% കുറഞ്ഞ് 98.16 ഡോളറുമായിട്ടുണ്ട്. ക്രൂഡ് ഓയിൽ വില താഴുന്നത് ലോക രാജ്യങ്ങൾക്കെല്ലാം നേട്ടമാകും.
കഴിഞ്ഞവാരം 115 ഡോളറിനുമേൽ എത്തിയ വിലയാണ് ഇപ്പോൾ 97നും താഴെനിൽക്കുന്നത്.
ബോംബ് വച്ചത് എവിടെ? ഇറാന് ഓർമയില്ല!
ക്രൂഡ് ഓയിൽ വില കുറയുന്നത് പണപ്പെരുപ്പ ഭീഷണിയെ അകറ്റും. മാത്രമല്ല, കേന്ദ്രബാങ്കുകൾ പലിശഭാരം കൂട്ടുന്നതിനുള്ള സാധ്യതയും മങ്ങും.
അതേസമയം, ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഇറാൻ ഇപ്പോഴും വൈകിപ്പിക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ആവശ്യപ്പെട്ടിട്ടും ഹോർമുസ് അടഞ്ഞുതന്നെ കിടക്കുന്നു.
സംഘർഷ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലെ പതിവു കപ്പൽപ്പാതയിൽ ഇറാൻ സൈന്യം മൈനുകൾ സ്ഥാപിച്ചിരുന്നു.
ഇത് എവിടെയൊക്കെയാണെന്ന് കണ്ടെത്താനും നിർജീവമാക്കാനും ഇറാൻ സേനയ്ക്ക് ഇപ്പോൾ കഴിയുന്നില്ലെന്നും ഇത് കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്ക് തടസ്സമാകുന്നെന്നും യുഎസ് അധികൃതർ പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
താക്കോൽ ‘കളഞ്ഞതിന്’ പിന്നാലെ മറവിയും
ഒരുമാസം മുൻപുവരെ സ്ഥാപിച്ച മൈനുകൾ ഹോർമുസിലുണ്ടെന്നാണ് സൂചനകൾ. അനുമതിയില്ലാതെ ഹോർമുസിലേക്ക് കടക്കുന്ന കപ്പലുകൾ പൊട്ടിത്തെറിക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മുന്നറിയിപ്പും നൽകിയിരുന്നു.
മൈനുകൾ വൈദഗ്ധ്യമില്ലാതെയും ട്രാക്കിങ് സംവിധാനമില്ലാതെയുമാണ് സ്ഥാപിച്ചതെന്നും ഇതാണ് പ്രതിസന്ധിയെന്നും യുഎസ് അധികൃതർ പറയുന്നു.
ഹോർമുസ് തുറക്കണമെന്നും കപ്പലുകൾക്ക് സ്വതന്ത്രവും സുരക്ഷിതവുമായ പാത ഉറപ്പാക്കണമെന്നും ട്രംപ് തുടർച്ചയായി ആവശ്യപ്പെടുകയാണ്. ‘‘താക്കോൽ കളഞ്ഞുപോയി’’ എന്ന് അടുത്തിടെ ഇതിനുള്ള മറുപടി നൽകി ഇറാൻ ട്രംപിനെ പരിഹസിച്ചിരുന്നു.
പതിവുപാതയിൽ നിന്നുമാറി, ഇറാനോട് ചേർന്നുള്ള ‘ലാറക്’ ദ്വീപ് വഴി കപ്പലുകൾക്ക് കടന്നുപോകാനുള്ള സൗകര്യം ഇറാൻ ഒരുക്കുന്നുണ്ട്. ഇവിടെ പക്ഷേ ഐആർജിസിയുടെ പരിശോധനയുണ്ടാകും.
ഫീസും നൽകേണ്ടി വരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

