സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംബർ ലോട്ടറിയുടെ സമ്മാന ഘടനയിൽ വൻ മാറ്റം. 25 കോടിയായിരുന്ന ഒന്നാം സമ്മാനത്തുക ഇത്തവണ 30 കോടി രൂപയായി സർക്കാർ ഉയർത്തി.
ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. പുതിയ സമ്മാന ഘടനയനുസരിച്ച് 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷം രൂപയാക്കി പുനർനിശ്ചയിച്ചു.
ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ് അറിയിച്ചതനുസരിച്ച്, ജൂലൈ 17-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഓണം ബംബർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം നിർവ്വഹിക്കും.
500 രൂപയാണ് ടിക്കറ്റ് വില (ടിക്കറ്റ് നിരക്ക് 357.14 രൂപ + 40 ശതമാനം ജിഎസ്ടി). നിലവിൽ 90 ലക്ഷം ടിക്കറ്റുകൾ ഏജന്റുമാർക്കായി നൽകാനാണ് ലക്ഷ്യമിടുന്നതെങ്കിലും, ആവശ്യകത പരിഗണിച്ച് അധിക ടിക്കറ്റുകൾ അച്ചടിക്കുമെന്ന് വകുപ്പ് അറിയിച്ചു.
TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ സീരീസുകളിലായാണ് ടിക്കറ്റുകൾ വിപണിയിലെത്തുന്നത്. സെപ്റ്റംബർ 26-ന് തിരുവനന്തപുരം ഗോർഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുക.
സമ്മാന ഘടനയുടെ വിവരങ്ങൾ:
ഒന്നാം സമ്മാനം: 30 കോടി രൂപ.
രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം).
മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം).
നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം).
അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം).
ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്‍ക്ക്.
ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്‍ക്ക്.
എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേര്‍ക്ക്.
ഒന്‍പതാം സമ്മാനം: 500 രൂപ വീതം 2,75,400 പേര്‍ക്ക്.
സമാശ്വാസസമ്മാനം: 5 ലക്ഷം രൂപവീതം 9 പേര്‍ക്ക്.
ആകെ സമ്മാനത്തുകയായി 125 കോടി 54 ലക്ഷം രൂപയാണ് വിതരണം ചെയ്യുക. കേരള ലോട്ടറിയുടെ ഓൺലൈൻ വിൽപ്പന പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് ഡയറക്ടർ മുന്നറിയിപ്പ് നൽകി.
ലൈസൻസുള്ള അംഗീകൃത ഏജന്റുമാരിൽ നിന്ന് മാത്രം ടിക്കറ്റുകൾ വാങ്ങാൻ ശ്രദ്ധിക്കുക. സോഷ്യൽ മീഡിയ വഴിയോ വിവിധ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകൾ വഴിയോ ടിക്കറ്റ് വാങ്ങുന്നതിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വകുപ്പ് നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

