
ബാങ്കുകൾക്കു വേണം ഈ വർഷം 50,000 പുതിയ ജീവനക്കാരെ; ഏറ്റവും കൂടുതൽ എസ്ബിഐയ്ക്ക്, വരുന്നൂ വൻ റിക്രൂട്ട്മെന്റുകൾ | എസ്ബിഐ | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Public Sector Banks to Recruit 50,000 Employees This Fiscal | SBI | PNB | Bank Jobs | Manorama Online
രാജ്യത്ത് പൊതുമേഖലാ ബാങ്കുകൾ ഈ വർഷം വൻതോതിൽ പുതിയ നിയമനങ്ങൾക്കൊരുങ്ങുന്നു. പ്രവർത്തന വളർച്ചയുടെ ഭാഗമായി ഏകദേശം 50,000 പേരെ പുതുതായി നിയമിക്കാനാണ് നീക്കം.
ഇതിൽ 21,000 പേരെയും നിയമിക്കുന്നത് ഓഫിസർ റാങ്കിലായിരിക്കും. മറ്റുള്ളവരെ ക്ലാർക്ക് ഉൾപ്പെടെയുള്ള തസ്തികകളിലും.
12 പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവുമധികം നിയമനത്തിന് ഒരുങ്ങുന്നത് എസ്ബിഐ ആണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഏകദേശം 20,000 പേരെ.
എസ്ബിഐ ഇതിനകം തന്നെ 13,455 ജൂനിയർ അസോസിയേറ്റുമാരെയും 505 പ്രൊബേഷനറി ഓഫിസർമാരെയും നിയമിച്ചുകഴിഞ്ഞു. രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) 5,500 പേരെ ചേർക്കാനുള്ള ഒരുക്കത്തിലാണ്; സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 4,000 പേരെയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് istockphoto.com (LukaTDB)ൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
English Summary:
Public Sector Banks to Recruit 50,000 Employees This Fiscal
2odjbkg00j05v7olgihsus1jru mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-sbi 1uemq3i66k2uvc4appn4gpuaa8-list mo-educationncareer-recruitment
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]