യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തുംമുൻപേ ഇറാന്റെ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അറഗ്ചിയെ ക്ഷണിച്ചുവരുത്തി ചൈനയുടെ തന്ത്രപരമായ നീക്കം. ഇറാനെ പിന്തുണയ്ക്കുന്നതിന് പകരം നിയന്ത്രിക്കാനാണ് ചൈന ശ്രമിക്കേണ്ടതെന്ന് യുഎസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
എണ്ണ ഒഴുകണം:
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായാണ് ബെയ്ജിങ്ങിൽ അറഗ്ചി കൂടിക്കാഴ്ച നടത്തിയത്.
ഹോർമുസിലൂടെ ക്രൂഡ് ഓയിൽ വിതരണം സ്വതന്ത്രമായി നടക്കണമെന്ന നിലപാട് അറഗ്ചിയെ വാങ് യി അറിയിച്ചെന്നാണ് റിപ്പോർട്ട്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഇറാനോ ചൈനയെ വെളിപ്പെടുത്തിയിട്ടില്ല.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ ചൈനയും കടുത്ത പണപ്പെരുപ്പ ഭീഷണിയിലാണ്.
ചൈനയ്ക്ക് നിർണായകം:
ഹോർമുസ് കടലിടുക്ക് വഴി ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്തിരുന്ന രാജ്യമാണ് ചൈന. 2025ലെ കണക്കെടുത്താൽ ചൈനയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 54% ഹോർമുസിൽ നിന്നായിരുന്നു.
സൗദി അറേബ്യയിൽ നിന്നായിരുന്നു ഏറ്റവുമധികം (14%) എന്ന് ചൈനീസ് കസ്റ്റംസിന്റെ റിപ്പോർട്ട് പറയുന്നു. ഇറാൻ (12%), ഇറാഖ് (11%), യുഎഇ (7%), ഒമാൻ (6%), കുവൈത്ത് (3%), ഖത്തർ (1%) എന്നിങ്ങനെയാണ് ഈ മേഖലയിലെ മറ്റ് രാജ്യങ്ങളിൽ നിന്ന് ചൈന വാങ്ങിയത്.
ഒപ്പമുണ്ട് ചൈന:
ചൈന സന്ദർശിച്ചതിലൂടെ ഇറാൻ ഒറ്റപ്പെട്ടില്ലെന്ന് തെളിയിക്കാനായെന്ന് ഇറാനിയൻ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
ഇറാൻ ആഗോളതലത്തിൽ ഒറ്റപ്പെട്ടെന്ന് ട്രംപ് നേരത്തേ വാദിച്ചിരുന്നു. ഹോർമുസിൽ കപ്പലുകളെ സൈനിക അകമ്പടിയോടെ ‘മോചിപ്പിക്കാനുള്ള’ പ്രോജക്റ്റ് ഫ്രീഡം നടപടി തൽക്കാലം നിർത്തിവച്ചെന്നും ഇറാനെതിരായ ആക്രമണമായ ‘എപിക് ഫ്യൂറി’ അവസാനിച്ചെന്നും യുഎസ് വ്യക്തമാക്കിയതിനിടെയാണ് അറഗ്ചി ചൈനയിൽ എത്തിയതെന്നതും ശ്രദ്ധേയമാണ്.
ഷിയെ കാണാൻ ട്രംപ്:
മേയ് 14, 15 തീയതികളിലാണ് ട്രംപ് ചൈനയിലെത്തുന്നത്.
പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. ഹോർമുസിന് പുറമേ തായ്വാനും ചൈനയും തമ്മിലുള്ള ഭിന്നതയും ട്രംപ്-ഷി കൂടിക്കാഴ്ചയിൽ വിഷയമാകും.
തായ്വാൻ ചൈനയുടെ ഭാഗമാണെന്ന നിലപാടാണ് ചൈനയുടേത്. തായ്വാന് യുഎസ് ആയുധങ്ങൾ ഉൾപ്പെടെ നൽകുന്നതിൽ ചൈനയ്ക്ക് രോഷമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

