ഹോർമുസിന്റെ ഇരുവശത്തും കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സൈനിക അകമ്പടിയോടെ മോചിപ്പിക്കാനുള്ള യുഎസ് നടപടിയായ ‘പ്രോജക്റ്റ് ഫ്രീഡം’ തൽക്കാലം നിർത്തിവയ്ക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡീൽ ആകാമെന്ന ഇറാന്റെ നിലപാടും പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചുമാണ് തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
‘‘പാക്കിസ്ഥാൻ അടക്കം ചില രാജ്യങ്ങൾ അഭ്യർഥിച്ചതിനാൽ ‘പ്രോജക്ട് ഫ്രീഡം’ ഹ്രസ്വകാലത്തേക്ക് നിർത്തിവയ്ക്കുകയാണ്.
ഇറാനെതിരായ യുഎസിന്റെ സൈനിക നടപടി ഗംഭീര വിജയമായിരുന്നു. ഇറാനുമായി സമ്പൂർണവും അന്തിമവുമായ ഡീലിലേക്ക് നീങ്ങുകയാണ്.
യുഎസും ഇറാനും ഇത് അംഗീകരിച്ചു’’ – ട്രംപ് പറഞ്ഞു.
🔥 DEFENSE UPDATES
‘Project Freedom’ will be paused for a short period of time. -President Donald J.
Trump ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ബാരലിന് 2.28% ഇടിഞ്ഞ് 99.4 ഡോളറിലെത്തി. ബ്രെന്റ് വില 3.99% താഴ്ന്ന് 109.9 ഡോളറിലാണുള്ളത്.
എണ്ണവില ഇടിഞ്ഞതോടെ രാജ്യാന്തര സ്വർണവില ഔൺസിന് 63 ഡോളർ മുന്നേറി 4586 ഡോളറായി. കേരളത്തിൽ ഇന്ന് രാവിലെ വില കൂടിയേക്കാം.
അതേസമയം, ഹോർമുസിൽ ഇറാനിയൻ കപ്പലുകളെ തടയുന്നത് തുടരുമെന്നും ട്രംപ് പറഞ്ഞു. ഡീൽ ഒപ്പുവയ്ക്കുംവരെ ഇതു തുടരുമെന്നാണ് ട്രംപിന്റെ നിലപാട്.
എപിക് ഫ്യൂറി ഇനി ‘ഇക്കണോമിക് ഫ്യൂറി’
ട്രംപിന്റെ പ്രഖ്യാപനം വരുംമുൻപ് ഇറാനെതിരെ യുഎസ് കടുത്ത നിലപാടിലേക്ക് നീങ്ങിയിരുന്നു.
ഇറാനെതിരായ ‘എപിക് ഫ്യൂറി’ പോരാട്ടം അവസാനിച്ചെന്നും ഇനി ‘ഇക്കണോമിക് ഫ്യൂറി’ ആണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അഭിപ്രായപ്പെട്ടിരുന്നു. ഇറാനെതിരായ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെല്ലാം നേടിയെന്നും എന്നാൽ ഇറാന്റെ ഭാഗത്തുനിന്ന് ഇനി പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും മാർക്കോ റൂബിയോ പറഞ്ഞു.
ഇറാൻ ഇനി സാഹസത്തിന് മുതിർന്നാൽ ഇതുവരെ കാണാത്ത പ്രത്യാക്രമണം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് നൽകിയത്.
ഹോർമുസ് കടന്ന് യുഎസ് പതാകയുള്ള കപ്പൽ
ഹോർമുസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ മോചിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശമായ ‘പ്രോജക്റ്റ് ഫ്രീഡ’ത്തിനാണ് ഇക്കണോമിക് ഫ്യൂറിയിൽ പരിഗണന. കപ്പലുകളെ സൈനിക സുരക്ഷയോടെ ഹോർമുസ് കടക്കാൻ സഹായിക്കും.
ഡെന്മാർക്ക് ആസ്ഥാനമായ ഷിപ്പിങ് ഭീമൻ മേഴ്സ്കിന്റെ ‘ദ അലയൻസ് ഫെയർഫാക്സ്’ എന്ന കപ്പൽ യുഎസ് സുരക്ഷയോടെ ഹോർമുസ് കടക്കുകയും ചെയ്തു.
യുഎസ് പതാകയുള്ള ഈ കപ്പൽ ഹോർമുസ് കടന്നതും എണ്ണവില കുറയാനിടയാക്കിയിരുന്നു. മേഴ്സ്കിന്റെ ഉപകമ്പനിയായ ഫാരൽ ലൈൻസിന്റെ നിയന്ത്രണത്തിലുള്ള കപ്പലാണ് ഹോർമുസ് കടന്നത്.
ഇറാനെതിരെ യുഎസും ഇസ്രയേലും ആക്രമണം തുടങ്ങിയ ഫെബ്രുവരി 28 മുതൽ ഹോർമുസിൽ കുടുങ്ങിക്കിടക്കുകയിരുന്നു ദ അലയൻസ് ഫെയർഫാക്സ്.
യുഎഇക്ക് നേരെ ഇറാൻ വീണ്ടും ‘ആക്രമണം’ നടത്തിയിട്ടും ഇറാനെതിരായ വെടിനിർത്തൽ തുടരുകയാണെന്ന പ്രഖ്യാപനവും ഇതിനിടെ യുഎസ് നടത്തി. അതേസമയം, യുഎഇയെ ആക്രമിച്ചിട്ടില്ലെന്ന വാദവുമായി ഇറാനും രംഗത്തെത്തി.
എന്നാൽ, വ്യോമാക്രമണമുണ്ടായി എന്നായിരുന്നു യുഎഇ ഔദ്യോഗികമായി വ്യക്തമാക്കിയത്.
ഹോർമുസിൽ സൈന്യം വേണ്ടെന്ന് ഖത്തറും റഷ്യയും
ഹോർമുസിൽ നിന്ന് സേനകളെ പിൻവലിക്കണമെന്ന നിർദേശവുമായി ഇതിനിടെ ഖത്തറും റഷ്യയും രംഗത്തുവന്നു. ഗൾഫ് രാജ്യങ്ങളുടെ താൽപ്പര്യങ്ങളും സുരക്ഷയും സംരക്ഷിക്കപ്പെടണമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മൊഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽ താനി, റഷ്യൻ വിജേശകാര്യ മന്ത്രി സെർഗെയ് ലവ്റോവ് എന്നിവർ ടെലഫോൺ ചർച്ചയ്ക്കുശേഷം അഭിപ്രായപ്പെട്ടു.
Prime Minister and Minister of Foreign Affairs
Holds Phone Call with Russian Foreign Minister
Doha | May 5, 2026
HE Prime Minister and Minister of Foreign Affairs Sheikh Mohammed bin Abdulrahman bin Jassim Al-Thani held a phone call with HE Minister of Foreign…
പ്രകോപനം വേണ്ടെന്ന് ഇറാൻ, കപ്പലുകൾക്കും മുന്നറിയിപ്പ്
ഹോർമുസ് കടക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇതിനിടെ കപ്പലുകൾക്ക് ഇറാന്റെ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) മുന്നറിയിപ്പ് നൽകി.
‘‘ഹോർമുസ് കടക്കാനുള്ള സുരക്ഷിത വഴി ഇറാൻ നിർദേശിച്ച പാത മാത്രമാണ്. ഹോർമുസിൽ മറ്റു പാതകൾ വഴി കടക്കാൻ ശ്രമിച്ചാൽ തിരിച്ചടി നേരിടേണ്ടിവരും’’ – ഐആർജിസി വ്യക്തമാക്കി.
∙ ഇതിനിടെ ഹോർമുസിൽ ഇറാൻ ബോംബ് കെണി വിതയ്ക്കുന്ന 6 ചെറുബോട്ടുകളും മിസൈലുകളും തകർത്തെന്ന് യുഎസ് സൈന്യം വ്യക്തമാക്കി.
∙ എണ്ണക്കപ്പലുകളെ ഉൾപ്പെടെ ഹോർമുസ് കടത്താനാണ് യുഎസ് സൈന്യം ശ്രമിക്കുന്നത്.
ഇറാൻ 4 മിസൈലുകൾ തൊടുത്തെന്നും മൂന്നെണ്ണവും വെടിവച്ചിട്ടെന്നും യുഎസ് സൈന്യം വ്യക്തമാക്കി.
യുദ്ധത്തിന്റെ ‘ഇരകൾക്ക്’ സഹായം പ്രഖ്യാപിച്ച് കേന്ദ്രം
ഇറാൻ-യുഎസ് സംഘർഷവും ഹോർമുസ് പ്രതിസന്ധിയും മൂലം കയറ്റുമതി-ഇറക്കുമതി തടസ്സപ്പെട്ട് ദുരിതത്തിലായ സൂക്ഷ്മ-ഇടത്തരം-ചെറുകിട-സംരംഭങ്ങൾക്കും (എംഎസ്എംഇ) വ്യോമയാന കമ്പനികൾക്കും സഹായഹസ്തവുമായി കേന്ദ്രസർക്കാർ. 18,100 കോടിയുടെ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീം (ഇസിഎൽജിഎസ് 5.0) കേന്ദ്രം പ്രഖ്യാപിച്ചു.
2.55 ലക്ഷം കോടിയുടെ അധിക വായ്പാ പിന്തുണയും സ്കീം വഴി ലഭിക്കും.
ഇന്ത്യ സുസ്ഥിരം, സുശക്തമെന്ന് മൂഡീസ്
ഏത് വൈദേശിക വെല്ലുവിളികളെയും നേരിടാൻ കരുത്തുള്ള സുസ്ഥിരവും സുശക്തവുമായ വിപണിയാണ് ഇന്ത്യയെന്ന് ഇതിനിടെ പ്രമുഖ രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ് അഭിപ്രായപ്പെട്ടു. സാമ്പത്തിക പരിഷ്കരണ നടപടികളും ഇന്ത്യയുടെ കരുത്താണ്.
Updating… …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

