നിലവിലുള്ള സംരംഭങ്ങൾ വികസിപ്പിക്കാനും പുതിയ സംരംഭങ്ങൾ തുടങ്ങാനും തയാറെടുക്കുന്നവർക്കായി
ള മെഷീനറി ആൻഡ് ട്രേഡ് എക്സ്പോ നവംബർ 6 മുതൽ 9 വരെ കോഴിക്കോട് ലുലുമാൾ എക്സിബിഷൻ ഗ്രൗണ്ടിൽ നടക്കും.
വൻകിട, ചെറുകിട സംരംഭകർക്കായി ഒരുക്കുന്ന എക്സ്പോയിൽ 32 വിഭാഗങ്ങളിലായി 250ലേറെ സ്റ്റാളുകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മെഷീനറികളും ചെറുകിട-ഇടത്തരം സംരംഭകരുടെ ഉൽപന്നങ്ങളും സേവനങ്ങളും അണിനിരക്കും.
അത്യാധുനിക യന്ത്രങ്ങളുടെ പ്രദർശനവും വിൽപനയും മേളയിലുണ്ട്. ഗൃഹോപകരണങ്ങളുടെ പ്രദർശനവും മേളയുടെ ആകർഷണമാണ്.
വജ്രം ഫ്രോസൺ ഫുഡ്സ് ആണ് എക്സ്പോയുടെ മുഖ്യ പ്രയോജകർ.
ഓൾ കേരള ഡിസ്ട്രിബ്യൂഷൻ അസോസിയേഷന്റെയും ബേക്ക് വണ്ണിന്റെയും കോഴിക്കോട് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്ററിന്റെയും മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
ഫൂഡ് പ്രോസസിങ് ആൻഡ് പാക്കേജിങ് മെഷീനറി പാർട്ണറായി ബിഎൻബി സ്കെയിൽസ് ആൻഡ് മെഷീൻ, ബേക്കറി മെഷീനറി ആൻഡ് കിച്ചൻ എക്യുപ്മെന്റ് പാർട്ണറായി എക്സൽ റഫ്രിജറേഷൻ, ആഗ്രോ മെഷീനറി പാർട്ണറായി ഗ്രീൻ ഗാർഡ്, കോസ്മെറ്റിക് പാർട്ണറായി ക്യൂട്ടീസ് ഇന്റർനാഷണൽ കോസ്മെറ്റിക് ക്ലിനിക്സ്, ഔട്ട്ഡോർ പാർട്ണറായി വൺകോർ, ഹോസ്പിറ്റാലിറ്റി പാർട്ണറായി ഫറൂഖ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നിവയും മേളയുടെ ഭാഗമാണ്.
തുടങ്ങാം, വികസിപ്പിക്കാം സംരംഭങ്ങൾ
പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള ബിസിനസ് ഐഡിയകൾ, നിലവിലുള്ള സംരംഭങ്ങൾ വികസിപ്പിക്കാൻ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന നൂതന യന്ത്രങ്ങൾ എന്നിവ മേളയുടെ സവിശേഷതയാണ്.
സമൂസ, മോമോസ്, ഇഡലി, ഉഴുന്നുവട തുടങ്ങിയവ ഉണ്ടാക്കാവുന്ന വിവിധതരം മെഷീനുകൾ, കരിമ്പിൻ ജ്യൂസ് മെഷീൻ, ലോണ്ടറി മെഷീൻ, ഐസ് ഫ്ലാക്കിങ്, ഇലക്ട്രിക് ചിരവ, സ്നാക്സ് ഉണ്ടാക്കുന്ന മെഷീൻ, പലതരം പാക്കിങ് മെഷീനുകൾ, വിവിധതരം മസാജറുകൾ തുടങ്ങി കേരളത്തിനകത്തും പുറത്തുനിന്നുമായി ഒട്ടേറെ നൂതന മെഷീനുകളും മേളയുടെ പ്രത്യേകതയാണ്.
ഒരു പുതിയ ബിസിനസ് എങ്ങനെ തുടങ്ങാം, അതിന് എന്തൊക്കെ ചെയ്യണം എന്നുള്ള വിശദവിവരങ്ങൾ ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്ററിന്റെ (ഡിഐസി) സ്റ്റാളിൽ നിന്ന് ലഭിക്കും.
ഇപ്പോൾ റജിസ്റ്റർ ചെയ്യാം
മേളയിലേക്കുള്ള പ്രവേശന ഫീസ് 50 രൂപയാണ്.
പ്രവേശന ടിക്കറ്റ് ബുക്ക് ചെയ്യാനായി
സന്ദർശിക്കണം. അല്ലെങ്കിൽ താഴെ നൽകിയിരിക്കുന്ന QR CODE സ്കാൻ ചെയ്യൂ.
5 വയസിന് താഴെയുള്ളവർക്ക് പ്രവേശനം സൗജന്യം.
നവംബർ 5ന് മുൻപ് പ്രവേശന ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 30% ഓഫർ ലഭിക്കും. അതിനായി MTE30 എന്ന പ്രോമോ കോഡ് ഉപയോഗിക്കാം.
എക്സ്പോയിൽ പങ്കെടുക്കാനെത്തുന്നവർ ലുലു മാളിന്റെ 4, 5 ഗേറ്റുകൾ വഴിയാണ് പ്രവേശിക്കേണ്ടത്. പ്രവേശന ടിക്കറ്റ് സംബന്ധമായ വിവരങ്ങൾക്ക് ഫോൺ: +91-97463 70155.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

