യുവാക്കളുടെ എണ്ണം കുറയുകയും മുതിർന്ന പൗരന്മാരുടെ എണ്ണം ഉയരുകയും ചെയ്തതോടെ കടുത്ത തൊഴിലാളി ക്ഷാമം നേരിട്ട് തായ്വാൻ. പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയിൽ നിന്ന് വലിയതോതിൽ ആളുകളെ തൊഴിലിനായി എത്തിക്കാനുള്ള ശ്രമത്തിലാണ് തായ്വാൻ സർക്കാർ.
എന്നാൽ, ഈ നീക്കത്തെ ‘ഒപ്പുവച്ച്’ എതിർക്കുകയാണ് തായ്വാൻ ജനത.
ഇന്ത്യക്കാരെ വേണ്ടെന്ന് ആവശ്യപ്പെട്ട് ഏതാണ്ട് 40,000 പേർ ഒപ്പുവച്ച ഓൺലൈൻ നിവേദനം സർക്കാരിന് ലഭിച്ചു. തുടക്കത്തിൽ 1000 ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാനായിരുന്നു തായ്വാൻ സർക്കാരിന്റെ പദ്ധതി.
തൊഴിലാളി ക്ഷാമം അതിരൂക്ഷമാണെന്നും ഇത് സാമ്പത്തിക, സാമൂഹികതലത്തിൽ ആഘാതമാകുന്നുണ്ടെന്നും സർക്കാർ പറയുന്നു. ഫാക്ടറികളുടെ പ്രവർത്തനത്തെ ഇതു ബാധിക്കുന്നു.
ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച് ഇന്ത്യയും തായ്വാനും തമ്മിൽ 2024ൽ ഒപ്പുവച്ച കരാറുണ്ട്.
നിലവിൽ തായ്വാനിൽ ഏതാണ്ട് 8 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് കണക്കുപ്രകാരമുള്ളത്. ഇതിലേറെയും ഇന്തൊനീഷ്യ, തായ്ലൻഡ്, വിയറ്റ്നാം, ഫിലിപ്പീൻസ് പൗരന്മാരാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

