കൊച്ചി∙ ബിജെപിയെക്കുറിച്ച് നാളിതുവരെ എൽഡിഎഫും യുഡിഎഫും പ്രചരിപ്പിച്ചത് തെറ്റായ വിവരങ്ങളാണെന്ന് ട്വന്റി20 കോഓർഡിനേറ്ററും കിറ്റെക്സ് എംഡിയുമായ സാബു എം. ജേക്കബ്.
കൊച്ചി ജെയിൻ സർവകലാശാലയിൽ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ ‘ദ ട്വന്റി-ട്വന്റി ഡയലോഗ്’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മോദി സർക്കാർ വന്നതിനു ശേഷമാണ് വികസനം എന്താണെന്ന് നമ്മുടെ രാജ്യം അറിഞ്ഞത്. ഒരു ദരിദ്ര രാഷ്ട്രം എന്ന നിലയിലാണ് നമ്മുടെ രാഷ്ട്രം മുൻപ് അറിയപ്പെട്ടിരുന്നത്.
ഇന്ന് നമ്മുടെ രാജ്യം ലോകത്തിൽ ഒരു ശക്തിയായി മാറിയിട്ടുണ്ടെങ്കിൽ അത് മോദി അധികാരത്തിൽ വന്നതിനു ശേഷം മാത്രമാണ്” സാബു ജേക്കബ് പറഞ്ഞു.
ഇടത്-വലത് പ്രസ്ഥാനങ്ങൾ തന്റെ സംരംഭത്തെ തകർക്കാൻ ശ്രമിച്ചതു മുതലാണ് രാഷ്ട്രീയത്തിൽ ഇടപെടണം എന്ന ചിന്ത തനിക്ക് ഉണ്ടായതെന്ന് സാബു പറഞ്ഞു. ഇടത് സർക്കാർ വന്നശേഷം തന്റെ സ്ഥാപനത്തിൽ റെയ്ഡ് നടന്നപ്പോൾ ഗുണ്ടകളെപ്പോലെയാണ് ഉദ്യോഗസ്ഥർ പെരുമാറിയതെന്നും സാബു ആരോപിച്ചു.
കേരളത്തിലെ വ്യവസായ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി തൊഴിലാളി യൂണിയനുകളല്ല, മറിച്ച് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പീഡനമാണ്.
തൊണ്ണൂറുകളിൽ നിലനിന്നിരുന്ന സമരമുറകൾ മാറിയെങ്കിലും ഉദ്യോഗസ്ഥരുടെ അഴിമതിയും നൂലാമാലകളും വ്യവസായികളെ പ്രതിസന്ധിയിലാക്കുന്നു.
കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് ദീർഘവീക്ഷണമില്ല. ശാസ്ത്രീയവും അച്ചടക്കമുള്ളതുമായ ട്വന്റി20 മാതൃക വാർഡ് തലം മുതൽ നടപ്പാക്കുന്നതിലൂടെ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നും, ഇത് മറ്റ് സംസ്ഥാനങ്ങൾക്ക് പോലും മാതൃകയാണെന്നും സാബു ജേക്കബ് പറഞ്ഞു
“കേരളത്തിൽ എൻഡിഎ മുന്നണിക്ക് ഇപ്പോൾ പഴയ നേതൃത്വമല്ല.
രാജീവ് ചന്ദ്രശേഖർ വന്നശേഷം കാര്യങ്ങൾ മാറി” സാബു പറഞ്ഞു. മതവും രാഷ്ട്രീയവും കൂട്ടി കലർത്താൻ പാടില്ലെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് സാബു എം.
ജേക്കബ് അഭിപ്രായപ്പെട്ടു. എന്നാൽ, എൻഡിഎയിൽ നിന്നുകൊണ്ട് സാബു ജേക്കബ് ഇത് പറയുമ്പോൾ അതിൽ വൈരുധ്യമുണ്ടെന്ന് സദസ്സിൽ നിന്നൊരാൾ ചൂണ്ടിക്കാട്ടി.
സെഷനിൽ എഴുത്തുകരാൻ റാം മോഹൻ പാലിയത്ത് മോഡറേറ്ററായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

