ചൈനയുടെ കടുത്തനീക്കത്തിന്റെ ആഘാതത്തിൽ കഴിഞ്ഞദിവസം നഷ്ടത്തിലേക്ക് പതിച്ച സ്വർണവില മെല്ലെ കരകയറുന്നു. രാജ്യാന്തരവില ഔൺസിന് 3,962 ഡോളർ വരെ താഴ്ന്നശേഷം ഇപ്പോൾ 4,014ലേക്ക് തിരിച്ചുയർന്നു.
ഇതോടെ ഇന്ന് കേരളത്തിലും വില കൂടി. ഗ്രാമിന് 15 രൂപ ഉയർന്ന് വില 11,920 രൂപയായി.
120 രൂപ വർധിച്ച് 90,320 രൂപയാണ് പവൻവില.
സ്വർണത്തിന് നൽകിയിരുന്ന നികുതിയിളവുകൾ റദ്ദാക്കിയ ചൈനീസ് ഗവൺമെന്റിന്റെ നടപടിയായിരുന്നു കഴിഞ്ഞദിവസം രാജ്യാന്തര സ്വർണവിപണിയെ പിടിച്ചുലച്ചത്. ലോകത്ത് സ്വർണത്തിന് ഏറ്റവുമധികം ഡിമാൻഡുള്ള രാജ്യങ്ങളിലൊന്നാണ് ചൈന.
അതുകൊണ്ടുന്നെ, ചൈനയുടെ നീക്കങ്ങൾ രാജ്യാന്തര സ്വർണവിലയെ സ്വാധീനിക്കാറുമുണ്ട്.
ഷാങ്ഹായ് ഗോൾഡ് എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയിരുന്ന സ്വർണത്തിനുമേൽ ഈടാക്കിയിരുന്ന മൂല്യവർധിത നികുതി (വാറ്റ്) നേരത്തേ ചെറുകിട കച്ചവടക്കാർക്ക് നികുതിബാധ്യതയിൽ നിന്ന് ഒഴിവാക്കാൻ കഴിയുമായിരുന്നു.
ഈ ആനുകൂല്യമാണ് നവംബർ ഒന്നുമുതൽ എടുത്തുകളഞ്ഞത്. സ്വർണം ആഭരണമായോ കട്ടിയായോ (ബാർ) നാണയങ്ങളായോ, വ്യാവസായിക ആവശ്യത്തിനോ ഇങ്ങനെ ഏത് രൂപത്തിൽ ഇടപാട് നടത്തിയാലും ഇനി നികുതിയിളവ് കിട്ടില്ല.
ഇതോടെ, ചൈനയിൽ ഡിമാൻഡ് ഇടിയുമെന്ന ഭീതിയായിരുന്നു കഴിഞ്ഞദിവസം സ്വർണത്തെ വീഴ്ത്തിയത്.
എന്നാൽ, വിലയിടിഞ്ഞതിനെ തുടർന്ന് വാങ്ങൽതാൽപര്യം ആഗോളതലത്തിൽ കൂടിയതും ഡോളറിന്റെ തളർച്ചയും സ്വർണവിലയെ വീണ്ടും മെല്ലെ ഉയർത്തുകയായിരുന്നു.
കേരളത്തിൽ ചില സ്വർണ വ്യാപാരികൾ ഇന്ന് 18 കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 10 രൂപ കൂട്ടി 9,320 രൂപയാക്കി. വെള്ളിവില ഗ്രാമിന് 3 രൂപ ഉയർത്തി 163 രൂപയും.
മറ്റു ചില വ്യാപാരികൾ 18 ഗ്രാമിന് നൽകിയ വില 9,280 രൂപയേയുള്ളൂ; വെള്ളിക്ക് 160 രൂപ. ഗ്രാമിന് 7,220 രൂപയിലാണ് 14 കാരറ്റ് സ്വർണത്തിന്റെ വ്യാപാരം; 9 കാരറ്റിന് 4,685 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

