രാജ്യാന്തര വിപണിയിലെ വിലയിടിവിനെത്തുടർന്ന് കേരളത്തിൽ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിൽ പ്രകടമായ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിച്ചത്.
സംസ്ഥാനത്ത് ഗ്രാമിന് 100 രൂപ കുറഞ്ഞ് സ്വർണവില 13,675 രൂപയായി. പവന് 800 രൂപ കുറഞ്ഞ് 1,09,400 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.
കൂടാതെ, 18 കാരറ്റ് സ്വർണവില ഗ്രാമിന് 80 രൂപ താഴ്ന്ന് 11,235 രൂപയിലെത്തി. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ലാതെ തുടരുന്നു.
ഗ്രാമിന് 235 രൂപയാണ് നിലവിലെ നിരക്ക്. യുഎസിലെ തൊഴിൽ വിപണി ദുർബലമായതും ഡോളർ സൂചിക ഇടിഞ്ഞതും സാധാരണഗതിയിൽ സ്വർണവില ഉയരേണ്ട
സാഹചര്യമാണ് സൃഷ്ടിക്കേണ്ടിയിരുന്നത്. യുഎസ് ഡോളർ സൂചിക 0.17% ഇടിഞ്ഞ് 101.92ൽ എത്തിയിരുന്നു.
എന്നാൽ, ഡിസംബർ മുതൽ പലിശ നിരക്ക് വീണ്ടും വർധിച്ചേക്കുമെന്ന വിലയിരുത്തലും പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള എണ്ണവില വർധനവും സ്വർണത്തിന് തിരിച്ചടിയായി മാറി. യുഎസ് സർക്കാരിന്റെ ബോണ്ട് യീൽഡ് തിരിച്ചുകയറിയതും വിപണിയിൽ ലാഭമെടുപ്പ് ശക്തമായതും രാജ്യാന്തരവിലയെ ബാധിച്ചു.
രാജ്യാന്തര വില ഔൺസിന് 4000 ഡോളർ താഴേക്ക് എത്തിയേക്കാമെന്ന നിരീക്ഷണങ്ങളും വിപണിയിലുണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ കേരളത്തിൽ പവൻവില 1.07 ലക്ഷം രൂപയിലേക്ക് ഇടിയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

