ദുബായിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ യൂണിയൻ കോപ്, തങ്ങളുടെ തിരഞ്ഞെടുത്ത ശാഖകൾക്ക് ഹസാർഡ് അനാലിസിസ് ആൻഡ് ക്രിട്ടിക്കൽ കൺട്രോൾ പോയിന്റ്സ് (HACCP) സർട്ടിഫിക്കേഷൻ കരസ്ഥമാക്കി. സിലിക്കൺ ഒയാസിസ്, അൽ ഖവനീജ്, അൽ നഹ്ദ, മോട്ടോർ സിറ്റി എന്നീ ശാഖകൾക്കാണ് ഈ നിർണ്ണായക നേട്ടം കൈവരിക്കാൻ സാധിച്ചത്.
അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഭക്ഷ്യ സുരക്ഷാ മാനേജ്മെന്റ് സംവിധാനങ്ങളും കർശനമായ ഗുണമേന്മ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചതിനാണ് ഈ അംഗീകാരം ലഭിച്ചത്.
ഭക്ഷ്യസുരക്ഷാ രംഗത്ത് ആധുനിക നിരീക്ഷണ സംവിധാനങ്ങൾ നടപ്പിലാക്കിയതും, ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളും ഈ നേട്ടത്തിന് അടിത്തറയൊരുക്കി. നേട്ടത്തെക്കുറിച്ച് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പ്രതികരിച്ചത് ഇങ്ങനെയാണ്: “ഭക്ഷ്യ സുരക്ഷ പരിപാടികളും സർവീസ് ഗുണമേന്മ ഉറപ്പുവരുത്താനും ശാഖകളിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് എച്ച്.എ.സി.സി.പി സർട്ടിഫിക്കേഷൻ ലഭിച്ചത്.
ഇത് ഒരു മികച്ച നാഴികക്കല്ലാണ്.” ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

