ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതി ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ 90% വർധിച്ചു. 10.42 ലക്ഷത്തിൽ നിന്ന് 19.75 ലക്ഷം ബാരലായാണ് വർധനയെന്ന് വിപണി ഗവേഷകരായ കെപ്ലറിന്റെ കണക്കുകൾ വ്യക്തമാക്കി.
ഇന്ത്യയിലേക്ക് ഏറ്റവുമധികം എണ്ണ എത്തിക്കുന്ന രാജ്യമെന്ന നേട്ടം റഷ്യ മാർച്ചിലും നിലനിർത്തി.
5.72 ലക്ഷം ബാരലുമായി സൗദി അറേബ്യയാണ് രണ്ടാമത്. മൂന്നാംസ്ഥാനം ആഫ്രിക്കൻ രാജ്യമായ അംഗോള സ്വന്തമാക്കി.
3.27 ലക്ഷം ബാരലാണ് അംഗോളയിൽ നിന്നെത്തിയത്.
കഴിഞ്ഞമാസം വർധന കുറിച്ചത് റഷ്യയും അംഗോളയും മാത്രം. ഇറാഖ്, യുഎഇ, യുഎസ്, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞു.
ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതി കഴിഞ്ഞമാസം 15% താഴ്ന്നിട്ടുണ്ട്.
ദ്രവീകൃത പ്രകൃതി വാതകത്തിന് (എൽഎൻജി) ഇന്ത്യ പുതിയ സ്രോതസ്സുകൾ കഴിഞ്ഞമാസം തേടിയെന്നതും ശ്രദ്ധേയമാണ്. ഖത്തറിൽ നിന്നായിരുന്നു ഇന്ത്യ കൂടുതലും എൽഎൻജി വാങ്ങിയിരുന്നത്.
കഴിഞ്ഞമാസം യുഎസ്, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി വർധിച്ചു. നൈജീരിയ, അംഗോള എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും ഉയർന്നു.
എൽപിജി ഇറക്കുമതി മാർച്ചിൽ 40% കുറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

