അങ്കമാലി ∙ സ്വർണത്തിന്റെ വിൽപന നികുതി ഒരു ശതമാനമായി കുറയ്ക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കറുകുറ്റി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഇന്റർനാഷനൽ ജ്വല്ലറി ഫെസ്റ്റിന്റെ ഭാഗമായുള്ള രത്നം, പ്ലാറ്റിനം ആഭരണങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര അധ്യക്ഷനായി.
എക്സിബിഷൻ കോ ഓർഡിനേറ്റർമാരായ ഹാഷിം മണ്ണിൽ, റോയി പാലത്ര, സംസ്ഥാന വർക്കിങ് ജനറൽ സെക്രട്ടറി മൊയ്തു വരമംഗലത്ത്, വർക്കിങ് സെക്രട്ടറി ജോയി പഴയമഠം, കണ്ണൻ ശരവണ, കെ.സദാനന്ദൻ,ശ്വേതൻ മേത്ത എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

