ഇന്നലെ രണ്ടു തവണയായി കൂടി സർവകാല റെക്കോർഡിട്ട സ്വർണ വില ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു.
ഗ്രാമിന് 10,880 രൂപയും പവന് 87,040 രൂപയുമാണ് ഇന്നത്തെ വില.
രാവിലെ കുറിക്കുന്ന റെക്കോർഡ് ഉച്ചയ്ക്ക് തകർക്കുന്ന പ്രവണതയാണ് ഇന്നലെയും വിപണിയിലുണ്ടായത്. സെപ്റ്റംബർ 9ന് ആയിരുന്നു പവൻ വില ആദ്യമായി 80,000 രൂപ കടന്നത്. തൊട്ടടുത്തദിവസം 81,000 ഭേദിച്ചു.
സെപ്റ്റംബർ 16ന് 82,000 രൂപയും 23ന് 83,000വും കടന്നു.
സെപ്റ്റംബർ 29ന് രാവിലെ 85,360 രൂപയിലെത്തിയ വില ഉച്ചയ്ക്ക് 85,720 രൂപയിലേക്കെത്തി. സെപ്റ്റബർ 30 ന് പവൻ ചരിത്രത്തിലാദ്യമായി 86,000 രൂപ മറികടന്ന് 86,760 രൂപയിലെത്തിയെങ്കിലും വൈകിട്ട് 86,120 രൂപയായി കുറഞ്ഞിരുന്നു.
ഇന്നലെ മാത്രം ഗ്രാമിന് 1,320 രൂപ കൂടി വില 10,930 രൂപയിലെത്തി. അതിൽ നിന്നാണ് വിജയദശമി ദിനമായ ഇന്ന് പവന് 400 രൂപ താഴ്ന്നത്.
ഇത് സ്വർണം വാങ്ങാനിരിക്കുന്നവർക്ക് നേരിയ ആശ്വാസമാണ് നൽകുന്നത്.
പതിവനുസരിച്ച് മുന്നേറ്റം തുടർന്നാൽ 11,000 രൂപയെന്ന ‘മാന്ത്രികസംഖ്യ’യിലേക്ക് ഒരു ഗ്രാം വില ഉടനെത്തും.18 കാരറ്റ് സ്വർണവില 50 രൂപ താഴ്ന്ന് 8955 രൂപയായി. വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 156 രൂപയിൽ തുടരുകയാണ്.
യുഎസിൽ സർക്കാരിന്റെ അടച്ചു പൂട്ടലിനെ തുടർന്ന് സ്വർണത്തിലെ രാജ്യാന്തര നിക്ഷേപകർ വൻതോതിൽ ഇന്നലെ ലാഭമെടുപ്പ് നടത്തിയാണ് സ്വർണ വിലയിൽ ഇന്ന് ചെറിയ ഇടിവിന് കാരണം.
എന്നാൽ ലാഭമെടുപ്പ് നടത്തിയ നിക്ഷേപകർ താഴ്ന്ന വിലയിൽ വീണ്ടും സ്വർണത്തിൽ നിക്ഷേപിക്കുന്നതിനാൽ ഇന്നത്തെ ചെറിയ ഇടിവിന് ശേഷം വിലയിൽ മുന്നേറ്റമുണ്ടാകാനാണ് സാധ്യതയെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഡോളറിന്റെ തകർച്ചയുടെ തുടക്കം കൂടിയാണ് ഷട്ട്ഡൗണെന്നും സ്ഥിതി ഇങ്ങനെ തുടർന്നാൽ ഡോളറിന് പകരക്കാനായി സ്വർണം മാറുന്ന കാലം അകലെയല്ലെന്നും വിദഗ്ധര് മുന്നറിയിപ്പ് നൽകുന്നു, ഇന്ത്യയിലാണ് പ്രധാനമായി സ്വർണ ആഭരണങ്ങളിൽ നിക്ഷേപം നടത്തുന്നത്.
മറ്റ് രാജ്യങ്ങളിലുള്ളവർ സ്വർണത്തിന്റെ അവധി വ്യാപാരങ്ങളിൽ നിക്ഷേപം നടത്തുന്നതിനാൽ വിലകൂടുന്നതും കുറയുന്നതും അനുസരിച്ച് സ്വർണനിക്ഷേപത്തിൽ നിന്നും തത്സമയം നേട്ടമുണ്ടാക്കുന്ന പ്രവണതയാണുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

