ന്യൂഡൽഹി ∙ ശൃംഖല, സേവനം എന്നിവയിലെ വിടവുകൾ നികത്താനായി ഓരോ ടെലികോം സർക്കിളിലും എതിരാളികളുമായി താരതമ്യം നടത്തണമെന്ന് ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർമാർക്ക് കേന്ദ്രം ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിർദേശം. രാജ്യത്തെ ടെലികോം സർക്കിളുകളുടെ പ്രകടനം വിലയിരുത്താനായി വിളിച്ച യോഗത്തിലാണ് നിർദേശം.
ഒരു ഉപയോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനത്തിൽ (എആർപിയു) 30 ശതമാനത്തോളം വളർച്ച രേഖപ്പെടുത്തിയ കേരള ബിഎസ്എൻഎൽ സർക്കിളിനെ യോഗത്തിൽ മന്ത്രി പ്രശംസിച്ചു.
സേവനനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് മന്ത്രി ചീഫ് ജനറൽ മാനേജർമാരോടു പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

