ന്യൂഡൽഹി ∙ ഇന്ത്യയിൽ പ്രീമിയം എഐ സേവനം സൗജന്യമായി നൽകി ബിസിനസ് പിടിക്കാനുള്ള മത്സരത്തിലേക്ക് ഒടുവിൽ റിലയൻസ് ജിയോയും ഗൂഗിളും.
രാജ്യത്തെ എല്ലാ റിലയൻസ് ജിയോ ഉപയോക്താക്കൾക്കും ഏകദേശം 35,100 രൂപ മൂല്യമുള്ള ‘ഗൂഗിൾ എഐ പ്രോ’ സേവനം ഒന്നര വർഷത്തേക്ക് സൗജന്യമായി നൽകും. ഇതിനായി റിലയൻസും ഗൂഗിളും തമ്മിൽ പങ്കാളിത്തത്തിൽ ഏർപ്പെട്ടു.
ആദ്യഘട്ടത്തിൽ ജിയോ അൺലിമിറ്റഡ് 5ജി റീചാർജ് പ്ലാനുള്ള 18–25 പ്രായക്കാർക്ക് ലഭ്യമാകും. അതിനു ശേഷമേ ബാക്കി ഉപയോക്താക്കൾക്ക് ലഭ്യമാകൂ.
പാക്കേജിലൂടെ ഗൂഗിളിന്റെ എഐ പ്ലാറ്റ്ഫോമായ ജെമിനൈയുടെ 2.5 പ്രോ വേർഷനിലേക്ക് കൂടുതൽ ആക്സസ് ലഭിക്കും.
ഇതുവഴി വിഡിയോ ജനറേഷനുള്ള വിയോ 3.1, ചിത്രങ്ങൾ ജനറേറ്റ് ചെയ്യാനുള്ള നാനോ ബനാന എന്നീ സേവനങ്ങളും കൂടുതലായി ഉപയോഗിക്കാം. ഗവേഷണത്തിനും മറ്റും ഉപയോഗിക്കുന്ന ‘നോട്ട്ബുക്ക് എൽഎമി’ന്റെ പ്രീമിയം സേവനവും 2 ടിബി ക്ലൗഡ് സ്റ്റോറേജും ഒപ്പം ലഭിക്കും.
അർഹതപ്പെട്ടവർക്ക് മൈജിയോ ആപ് വഴി സൗജന്യ സബ്സ്ക്രിപ്ഷൻ ക്ലെയിം ചെയ്യാം.
എഐ കമ്പനിയായ പെർപ്ലെക്സിറ്റി അവരുടെ പ്രോ വേർഷൻ എയർടെലിന്റെ എല്ലാ ഉപയോക്താക്കൾക്കുമായി ഒരു വർഷത്തേക്ക് സൗജന്യമായി നൽകിയത് സെപ്റ്റംബറിലാണ്. ഓപ്പൺ എഐ ‘ചാറ്റ്ജിപിടി ഗോ’ എന്ന പ്രീമിയം വേർഷൻ നവംബർ 4 മുതൽ ഒരു വർഷത്തേക്ക് ഇന്ത്യൻ ഉപയോക്താക്കൾക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

