നിങ്ങളുടെ സാംസങ് ഉപകരണങ്ങൾക്ക് അധിക സുരക്ഷ ഉറപ്പാക്കാൻ അവസരമൊരുക്കി കമ്പനി രംഗത്ത്. സാധാരണയായി വാറന്റി കാലാവധി കഴിഞ്ഞ ഉപകരണങ്ങൾക്ക് പരിരക്ഷ ലഭിക്കാറില്ലെങ്കിലും, നിലവിൽ സാംസങ് കെയർ പ്ലസ് വഴി ഇതിനുള്ള അവസരം ഉപയോക്താക്കൾക്ക് ലഭ്യമാണ്.
60 ദിവസത്തെ പരിധി കഴിഞ്ഞ ഉപകരണങ്ങൾക്കും ഈ സേവനം ലഭ്യമാക്കിക്കൊണ്ടുള്ള പ്രത്യേക ക്യാമ്പെയ്നാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഈ പദ്ധതി ജൂൺ 1 മുതൽ ജൂൺ 30 വരെ മാത്രമായിരിക്കും ലഭ്യമാകുക.
ഉപകരണങ്ങളുടെ തരവും തിരഞ്ഞെടുക്കുന്ന പരിരക്ഷാ പ്ലാനുകളും അടിസ്ഥാനമാക്കി നിരക്കുകളിൽ മാറ്റമുണ്ടാകും. കുറഞ്ഞത് പ്രതിമാസം 3 ഡോളർ നിരക്കിൽ ഈ സേവനം ലഭ്യമാണ്.
സാംസങ് കെയർ പ്ലസിൽ ഉൾപ്പെടുത്തിയിട്ടുള്ള സേവനങ്ങൾ ഇവയാണ്:
– മെക്കാനിക്കൽ തകരാറുകൾക്കുള്ള പരിഹാരം.
– സ്ക്രീനിലോ പിൻഭാഗത്തെ ഗ്ലാസിലോ ഉണ്ടാകുന്ന പൊട്ടലുകൾ.
– ആകസ്മികമായി സംഭവിക്കുന്ന നാശനഷ്ടങ്ങൾക്കുള്ള റിപ്പയർ അല്ലെങ്കിൽ മാറ്റി നൽകൽ സൗകര്യം. കൂടാതെ, ഉപകരണം നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ പരിരക്ഷ നൽകുന്ന പ്രത്യേക പ്ലാനുകളും ഇതിന്റെ ഭാഗമായുണ്ട്.
ഒരേ ദിവസം തന്നെ സേവനങ്ങൾ പൂർത്തിയാക്കാൻ സാധിക്കും എന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു പ്രത്യേകത. അതേസമയം, ഉപകരണത്തിലെ സോഫ്റ്റ്വെയറുകളും വ്യക്തിഗത വിവരങ്ങളും ബാക്കപ്പ് ചെയ്യേണ്ട
ഉത്തരവാദിത്തം ഉപയോക്താക്കൾക്കാണ്. സാംസങ് ലഭ്യമാക്കുന്ന ക്ലൗഡ് ബാക്കപ്പ് സംവിധാനമോ മറ്റ് തേർഡ് പാർട്ടി ആപ്പുകളോ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
ജൂൺ 30-ന് ശേഷം ഈ ഓഫർ അവസാനിക്കും എന്നതിനാൽ, ഉപയോക്താക്കൾ ഈ സമയപരിധിക്കുള്ളിൽ തന്നെ സേവനം ഉറപ്പാക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

